HOME
DETAILS
MAL
വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം
Web Desk
February 05 2025 | 14:02 PM
കോഴിക്കോട്:കോഴിക്കോട് വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം. സിപിഎം ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് ഇരുപതോളം പ്രവർത്തകർ പ്രകടനം നടത്തിയത്. വടകരയിൽ നിന്നുള്ള നേതാവ് പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് വിമതരുടെ പ്രകടനം. പാർട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തവെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം ഉയർന്നത്. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകർ പ്രകടനത്തിൽ ഉയർത്തിയ മുദ്രാവാക്യം.
CPI(M) Dissidents Hold Protest in Vadakara
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."