ചെന്നൈ ഇതിഹാസം വീണു; ടി-20യിൽ ചരിത്രനേട്ടവുമായി റാഷിദ് ഖാൻ
സൗത്ത് ആഫ്രിക്ക: ടി-20 ക്രിക്കറ്റിൽ ചരിത്രംക്കുറിച്ച് അഫ്ഗാനിസ്ഥാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ. കുട്ടിക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായാണ് റാഷിദ് ഖാൻ മാറിയത്. എസ്എ ടി-20യിൽ എംഐ കേപ് ടൗണിനു വേണ്ടി നേടിയ രണ്ട് വിക്കറ്റുകൾക്ക് പിന്നാലെയാണ് റാഷിദ് ഖാൻ ഈ നേട്ടം സ്വന്തമാക്കിയത്.
പാർൾ റോയൽസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു അഫ്ഗാൻ സ്പിന്നർ രണ്ട് വിക്കറ്റുകൾ നേടിയത്. ഇതിനോടകം തന്നെ ടി-20യിൽ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി പന്തെറിഞ്ഞു കൊണ്ട് 633 വിക്കറ്റുകൾ ആണ് താരം വീഴ്ത്തിയത്. 631 വിക്കറ്റുകൾ നേടിയ മുൻ വെസ്റ്റ് ഇൻഡീസ് താരവും ചെന്നൈ സൂപ്പർ കിങ്സിന്റെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടറുമായ ഡെയ്ൻ ബ്രാവോയെ മറികടന്നുകൊണ്ടാണ് റാഷിദ് ഖാൻ ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിൽ എംഐ കേപ് ടൗൺ 39 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എംഐ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽസ് 19.4 ഓവറിൽ 160 റൺസിന് പുറത്താവുകയായിരുന്നു.
ടി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങൾ, വിക്കറ്റുകളുടെ എണ്ണം
റാഷിദ് ഖാൻ-633*
ഡ്വെയ്ൻ ബ്രാവോ-631
സുനിൽ നരെയ്ൻ-574
ഇമ്രാൻ താഹിർ-531
ഷാക്കിബ് അൽ ഹസൻ-492
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."