HOME
DETAILS

സന്ദർശകരെ ആകർഷിക്കാൻ ‘കം ക്ലോസർ’ പ്രചാരണ പരിപാടി ആരംഭിച്ച് മെലീഹ നാഷണൽ പാർക്ക്

  
Web Desk
February 05 2025 | 15:02 PM

Malieha National Park Launches Come Closer Promotion to Attract Visitors

സന്ദർശകരെ പ്രകൃതിയുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ‘കം ക്ലോസർ’ പ്രചാരണ പരിപാടിയ്ക്ക് തുടക്കമിട്ട് മെലീഹ നാഷണൽ പാർക്ക്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വൈവിധ്യമാർന്ന ആവാസവ്യവസ്ഥ, സമ്പന്നമായ ചരിത്രം, ശാന്തമായ സൗന്ദര്യം എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള മെലീഹ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഷാർജയുടെ ഹൃദയഭാഗത്താണ്. ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്തരവ് പ്രകാരമാണ് ഈ പാർക്ക് സ്ഥാപിതമായത്. ഷാർജയുടെ തനതായ ഭൂപ്രകൃതി സംരക്ഷിക്കുന്നതിനുള്ള നിർണായക പ്രതിബദ്ധതയെയും ഈ പാർക്ക് പ്രതിനിധീകരിക്കുന്നു.

34.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക് എമിറേറ്റിന്റെ ചരിത്രപരവും പാരിസ്ഥിതികവുമായ പൈതൃകത്തിന്റെ തെളിവായി നിലകൊള്ളുന്നു. ഈ വിശാലമായ ഭൂപ്രകൃതിയുടെ വൈവിധ്യമാർന്ന തലങ്ങളിലേക്ക് ആഴ്ന്നിറങ്ങാനായി സന്ദർശകരെ ക്ഷണിക്കുന്നതിനാണ് കഴിഞ്ഞ ദിവസങ്ങളിലായി മെലീഹ ദേശീയോദ്യാനം ‘കം ക്ലോസർ’ കാമ്പെയ്‌ൻ ആരംഭിച്ചത്.

ഷാർജയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും ഒരു സുപ്രധാന നാഴികക്കല്ലായ ഈ സംരംഭത്തെ ഷുറൂഖ് സിഇഒ അഹമ്മദ് ഒബൈദ് അൽ ഖസീർ പ്രശംസിച്ചു.

‘ചരിത്രത്തോട് അടുക്കൂ’, ‘പ്രകൃതിയോട് അടുക്കൂ’, ‘നക്ഷത്രങ്ങളോട് അടുക്കൂ’, ‘സംസ്കാരത്തോട് അടുക്കൂ’, ‘സാഹസികതയോട് അടുക്കൂ’ എന്നിങ്ങനെ ആകർഷകമായ അഞ്ച് ആശയങ്ങളിലൂന്നിയാണ് ഈ പ്രചാരണ പരിപാടി ഒരുക്കുന്നത്. ഇവ ഓരോന്നും സന്ദർശകരും പാർക്കും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു.

Malieha National Park has introduced the "Come Closer" promotional campaign to entice visitors and enhance their experience, showcasing the park's natural beauty and attractions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാനായി 2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ തീരുമാനം

Kerala
  •  5 hours ago
No Image

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിഴ ചുമത്തി കുവൈത്ത്

Kuwait
  •  5 hours ago
No Image

ബുംറയല്ല, ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ സഞ്ജുവിന്റെ വിശ്വസ്തൻ? റിപ്പോർട്ട് 

Cricket
  •  5 hours ago
No Image

ഡൽഹിയിൽ ആം ആദ്മിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോളുകൾ

National
  •  6 hours ago
No Image

വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം

Kerala
  •  6 hours ago
No Image

കോഴിക്കോട് ലഹരി വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി

Kerala
  •  6 hours ago
No Image

അവന് ഒരു കളിയുടെ ഗതി മാറ്റി മറിക്കാൻ സാധിക്കും: ഇന്ത്യൻ താരത്തെക്കുറിച്ച് ബട്ലർ

Cricket
  •  6 hours ago
No Image

വഴിയടച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് സംസ്ഥാന പൊലീസ് മേധാവി

Kerala
  •  6 hours ago
No Image

വിധിയെഴുതി ഡല്‍ഹി: ആത്മവിശ്വാസത്തോടെ മുന്നണികള്‍

Kerala
  •  6 hours ago
No Image

സഊദിയിൽ വ്യാപാര സ്‌ഥാപനങ്ങൾക്ക് പേരിടുമ്പോൾ രണ്ടാമതൊന്നാലോചിക്കുന്നത് നല്ലത്; നിരോധിച്ച പേരുകൾ നൽകിയാൽ കർശന നടപടി

Saudi-arabia
  •  6 hours ago