ജനന, മരണ സർട്ടിഫിക്കറ്റുകൾ അബ്ഷർ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കി സഊദി
റിയാദ്: സർക്കാർ സേവനങ്ങൾക്കുള്ള ആപ്ലിക്കേഷനായ അബ്ഷർ പ്ലാറ്റ്ഫോം വഴി ഇനി മുതൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ സ്റ്റാറ്റസ് ഏജൻസി സൂപ്പർവൈസർ മേജർ ജനറൽ സാലിഹ് അൽ മുറബ്ബയാണ് അബ്ഷർ പ്ലാറ്റ്ഫോമിൽ ആരംഭിച്ച പുതിയ സേവനങ്ങളെപ്പറ്റി അറിയിച്ചത്. പുതിയ സേവനങ്ങൾ അവതരിപ്പിച്ചത് ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന് സാലിഹ് അൽ മുറബ്ബ പറഞ്ഞു.
കേടുപാടുകൾ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ കുടുംബ രജിസ്റ്റർ മാറ്റിസ്ഥാപിക്കുക, ജനന - മരണ സർട്ടിഫിക്കറ്റുകൾ നൽകുക തുടങ്ങിയവയെല്ലാം അബ്ഷറിന്റെ പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് ഗുണഭോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭ്യമാക്കുക. അബ്ഷർ പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്‌തോ സ്മാർട്ട്‌ഫോണുകളിലെ അബ്ഷർ ആപ്ലിക്കേഷനിലൂടെയോ സേവനങ്ങളുടെ നടപടിക്രമങ്ങൾ ഗുണഭോക്താക്കൾക്ക് നിരീക്ഷിക്കാൻ സാധിക്കും.
സഊദിയിലെ സർക്കാർ സേവനങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കാനാണ് അബ്ഷർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. സഊദിയിലെ മുഴുവൻ വിസ നടപടിക്രമങ്ങൾ, സ്‌പോൺസർഷിപ്പ് മാറ്റം, പാസ്പോർട്ട് സേവനങ്ങൾ, ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ, പൊലിസ് ക്ലിയറൻസ് സർട്ടിേഫിക്കറ്റ് തുടങ്ങി നിരവധി സേവനങ്ങൾ അബ്ഷർ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
Saudi Arabia has announced that birth and death certificates will now be accessible through the Absher platform, providing citizens with a convenient and digital way to obtain these essential documents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."