HOME
DETAILS

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിഴ ചുമത്തി കുവൈത്ത്

  
Web Desk
February 05 2025 | 15:02 PM

Kuwait Imposes Fine on Parents Leaving Children Unattended in Vehicles

മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈത്തിൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇത്തരത്തിൽ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കിപ്പോകുന്നവർക്ക് 500 ദിനാർ പിഴ ചുമത്തും. കൂടാതെ ഇത്തരം നിയമലംഘനങ്ങൾക്ക് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം കുവൈത്ത് ഭേദഗതി ചെയ്തിരുന്നു. ഗുരുതര നിയമലംഘനങ്ങൾക്ക് ശിക്ഷയായി അഞ്ച് വർഷം വരെ തടവും 3000 ദിനാർ പിഴയും ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ്. നമ്പർ 5/2025 പ്രകാരമുള്ള ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

മറ്റു ​ട്രാഫിക് കുറ്റകൃത്യങ്ങളും ശിക്ഷയും

1) അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷം തടവ്.
2) ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ മൂന്ന് മാസം തടവും 150 മുതൽ 300 ദിനാർ വരെ പിഴയും.
3) വാഹനമോടിക്കുമ്പോൾ പൊതുധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങൾക്ക് മൂന്ന് മാസം തടവും 150 ദിനാർ പിഴയും.
4) അപകടമുണ്ടായാൽ ഓടി ഒളിക്കുന്നതിന് മൂന്ന് മാസം തടവും 150 ദിനാർ പിഴയും.
5) ബ്രേക്ക് ഇല്ലാതെ വാഹനം ഓടിച്ചാൽ രണ്ട് മാസം തടവും 200 ദിനാർ പിഴയും.
6) കാൽനടയാത്രക്കാരുടെ ഇടവഴിയിൽ വാഹനം ഓടിച്ചാൽ ഒരു മാസം തടവും 100 ദിനാർ പിഴയും..
7) ചുവപ്പ് സിഗ്നൽ മറികടക്കുന്നത്, അമിതവേഗത, എതിർദിശയിൽ വാഹനം ഓടിക്കുന്നത്, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത് എന്നീ കുറ്റകൃത്യങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയോ 600 മുതൽ 1000 ദിനാർ വരെ പിഴയോ ലഭിക്കും.
8) മുൻസീറ്റിൽ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ ഇരുത്തുക, ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനം ഓടിക്കാൻ നൽകുക, വാഹനത്തിന്റെ വലിപ്പത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ലംഘനങ്ങൾക്ക് രണ്ട് മാസം തടവും 100 മുതൽ 200 ദിനാർ വരെ പിഴയും ലഭിക്കും.
9) സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടകരമാം വിധം മറ്റ് വാഹനങ്ങളെ മറികടക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു മാസം വരെ തടവും 50 മുതൽ 100 ദിനാർ വരെ പിഴയും ലഭിക്കും.
10) ഗതാഗത തടസ്സം സൃഷ്‌ടിക്കുക, വാഹനം ഓടിക്കുമ്പോൾ ആവശ്യമായ ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് 45 മുതൽ 75 ദിനാർ വരെ പിഴ ലഭിക്കും.

Kuwait has introduced a new regulation imposing fines on parents or guardians who leave their children unattended in vehicles, aiming to prevent child neglect and ensure safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാനായി 2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ തീരുമാനം

Kerala
  •  5 hours ago
No Image

ബുംറയല്ല, ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ സഞ്ജുവിന്റെ വിശ്വസ്തൻ? റിപ്പോർട്ട് 

Cricket
  •  5 hours ago
No Image

ഡൽഹിയിൽ ആം ആദ്മിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോളുകൾ

National
  •  6 hours ago
No Image

വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം

Kerala
  •  6 hours ago
No Image

കോഴിക്കോട് ലഹരി വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി

Kerala
  •  6 hours ago
No Image

അവന് ഒരു കളിയുടെ ഗതി മാറ്റി മറിക്കാൻ സാധിക്കും: ഇന്ത്യൻ താരത്തെക്കുറിച്ച് ബട്ലർ

Cricket
  •  6 hours ago
No Image

വഴിയടച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് സംസ്ഥാന പൊലീസ് മേധാവി

Kerala
  •  6 hours ago
No Image

വിധിയെഴുതി ഡല്‍ഹി: ആത്മവിശ്വാസത്തോടെ മുന്നണികള്‍

Kerala
  •  6 hours ago
No Image

സഊദിയിൽ വ്യാപാര സ്‌ഥാപനങ്ങൾക്ക് പേരിടുമ്പോൾ രണ്ടാമതൊന്നാലോചിക്കുന്നത് നല്ലത്; നിരോധിച്ച പേരുകൾ നൽകിയാൽ കർശന നടപടി

Saudi-arabia
  •  6 hours ago
No Image

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: രോഹിത് ശർമ്മ

Cricket
  •  7 hours ago