HOME
DETAILS
MAL
കോഴിക്കോട് ലഹരി വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി
February 05 2025 | 14:02 PM
കോഴിക്കോട്: കോഴിക്കോട് സ്ഥിരമായി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി. കല്ലായി പാർവതിപുരം സ്വദേശി സഞ്ജിത് അലിയെയാണ് എൻഡിപി എസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. ഇയാൾ ബംഗളൂരുവിൽ നിന്നും ലഹരിമരുന്നെത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി കമ്മീഷണർ നൽകിയ ശുപാർശ പ്രകാരമാണ് അഡീഷണൽചീഫ് സെക്രട്ടറി കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത്.
The police have taken into custody a person involved in the sale of narcotics in Kozhikode, as part of efforts to curb the spread of substance abuse in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."