സഊദിയിൽ വ്യാപാര സ്‌ഥാപനങ്ങൾക്ക് പേരിടുമ്പോൾ രണ്ടാമതൊന്നാലോചിക്കുന്നത് നല്ലത്; നിരോധിച്ച പേരുകൾ നൽകിയാൽ കർശന നടപടി
റിയാദ്: വ്യാപാര സ്‌ഥാപനങ്ങൾക്ക് പേരിടുന്നതുമായി ബന്ധപ്പെട്ട് സഊദി അറേബ്യയിൽ പുതിയ നിയമങ്ങൾ നിലവിൽ വന്നു. രാജ്യത്തിന്റെ പേരായ സഊദി അറേബ്യ, വിവിധ പ്രദേശങ്ങൾ, പ്രവിശ്യകൾ, നഗരങ്ങൾ, പൊതുസ്‌ഥലങ്ങൾ, മേഖലകൾ എന്നിങ്ങനെയുള്ള സ്‌ഥലപ്പേരുകൾ വ്യാപാര സ്‌ഥാപനങ്ങളുടെ പേരായി ഉപയോഗിക്കാൻ പാടില്ലെന്നാണ് പുതിയ നിയമം.
ഇത്തരം പേരുകൾ ഉപയോഗിക്കുന്നതിന് കർശനമായ വിലക്കും പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. റജിസ്‌റ്റർ ചെയ്യാത്ത വ്യാപാര നാമം ഉപയോഗിക്കുക, രാഷ്ട്രീയ, മത, സൈനികപരമായ അർഥം വരുന്ന പേരുകൾ, സർക്കാർ സ്ഥാപനങ്ങളോട് സാമ്യം തോന്നുന്നതോ സമാനമായതോ ആയ പേരുകൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം പുതിയ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
വ്യാപാര നാമമായി ഇത്തരം പേരുകൾ ഉപയോഗിച്ചാൽ 1500 റിയാൽ വരെ പിഴ നൽകേണ്ടതായി വരും. റജിസ്‌റ്റർ ചെയ്‌ത മറ്റു വ്യാപാര സ്‌ഥാപനങ്ങളുടെ പേരുകൾ ഉപയോഗിക്കുന്ന പക്ഷം 1000 റിയാൽ വരെ പിഴ ഈടാക്കും. മക്ക, മദീന തുടങ്ങിയ വിശുദ്ധ നഗരങ്ങളുടെ പേര് വ്യാപാര നാമമായി ഉപയോഗിക്കുന്നതിന് റോയൽ കമ്മീഷന്റെ മുൻകൂർ അനുമതി വേണമെന്ന നിയമം നേരത്തെ തന്നെ പ്രാബല്യത്തിലുണ്ട്.
Saudi Arabia has cautioned businesses to carefully select their names, as using prohibited names can result in strict penalties, emphasizing the importance of adhering to the kingdom's naming guidelines for commercial registrations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."