പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം
മസ്കത്ത്: രാജ്യത്ത് സെമി സ്കില്‍ഡ് ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി ഒമാൻ . സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം തരംതിരിച്ച 'സെമി സ്കിൽഡ്‘ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികൾക്കാണ് ഈ വിലക്ക് നേരിടേണ്ടി വരുക.
ഈ വിവരം പുറത്തുവിട്ടത് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷ൯ മന്ത്രാലയമാണ്. ഇത്തരക്കാർക്ക് വിദേശ നിക്ഷേപ ലൈസൻസ് നൽകുന്നത് നിർത്തിവെക്കും. വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറക്കുന്നതിനായാണ് മന്ത്രാലയ ഈ നടപടി കൈകോണ്ടിരിക്കുന്നത്. പ്രവാസികൾക്ക് നിക്ഷേപമിറക്കി കമ്പനികൾ സ്ഥാപിക്കാനുള്ള അവസരം ഈ നിയമ ഭേദഗതിയിലൂടെ ഇല്ലാതാവുകയാണ്.
തൊഴിൽ മന്ത്രാലയം തരംതിരിച്ച 'സെമി സ്കില്‍ഡ്' തൊഴിലുകൾക്ക് ലൈസൻസ് കൈവശം വച്ചിരിക്കുന്ന താമസക്കാരെയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ കമ്പനികളിൽ ജോലി ചെയ്യുന്ന വിദഗ്‌ധരായ പ്രഫഷണലുകൾക്ക് അവരുടെ തൊഴിലുടമയുടെ അംഗീകാരമുണ്ടെങ്കിൽ വിദേശ നിക്ഷേപ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുന്നതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."