HOME
DETAILS

പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച സംഭവം; പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

  
February 05 2025 | 07:02 AM

wedding-party-attacked-pathanamthitta-si-negligence-probe

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മര്‍ദനമേറ്റ സിത്താര ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നത്.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. ബാറിനു സമീപം സംഘര്‍ഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. 

കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. മര്‍ദനത്തില്‍ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റ് നാലുപേരെ ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്. 

രാത്രി പത്തേമുക്കാലോടെ സ്റ്റാന്‍ഡിനു സമീപത്തെ ബാറിന്റെ ചില്ലുവാതിലില്‍ തട്ടി മദ്യം ആവശ്യപ്പെട്ട് എട്ടംഗസംഘം പ്രശ്‌നമുണ്ടാക്കിയിരുന്നു. ശല്യം രൂക്ഷമായതോടെ ബാര്‍ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ഇവരെ തിരഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ ഈ സമയം വാഹനത്തിലെത്തിയ വിവാഹസംഘം മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം വാഹനം നിര്‍ത്തി. ഇതേസമയം സ്ഥലത്തെത്തിയ പൊലീസ് ആളുമാറി വിവാഹസംഘത്തിനു നേരെ ലാത്തിവീശുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍, ടിക്കറ്റിന് യഥാര്‍ത്ഥ വിലയേക്കാള്‍ ആറിരട്ടി വരെ

uae
  •  8 hours ago
No Image

സ്‌കൂട്ടര്‍ പകുതി വിലയ്ക്ക്'; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി, പഞ്ചയത്തംഗങ്ങളും തട്ടിപ്പിനിരയായി

Kerala
  •  8 hours ago
No Image

കാറും ജീപ്പും മാത്രമല്ല, സഊദിയില്‍ ഇനി മുതല്‍ വിമാനവും വാടകക്കെടുക്കാം

Saudi-arabia
  •  9 hours ago
No Image

കോട്ടയത്ത് ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി മരുമകന്‍; പൊള്ളലേറ്റ് ഇരുവരും മരിച്ചു

Kerala
  •  9 hours ago
No Image

ദുബൈയില്‍ ഒരുങ്ങുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റിസോര്‍ട്ട്

uae
  •  9 hours ago
No Image

'ഗസ്സ ഞങ്ങള്‍ സ്വന്തമാക്കും' ഫലസ്തീന്‍ ജനതയെ ഒഴിപ്പിച്ച് ഗസ്സ മുനമ്പ് കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കും' വംശീയ ഉന്മൂലനം പരസ്യമായി പ്രഖ്യാപിച്ച് ട്രംപ്

International
  •  9 hours ago
No Image

മിന്നൽ കുതിപ്പിൽ പൊന്നിൻവില; പവന് 63000 കടന്നു, ഇന്ന് 760 രൂപ കൂടി 63,240 ആയി 

International
  •  10 hours ago
No Image

ദേശീയ ദിനം: കുവൈത്തില്‍ അഞ്ചുദിവസത്തെ അവധി| Holiday day in Kuwait 

Kuwait
  •  10 hours ago
No Image

തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യ: റാ​ഗിങ് പരാതിയിൽ അന്വേഷണം ആരംഭിച്ചു, ആരോപണ വിധേയരായ കുട്ടികളുടെ മൊഴിയെടുക്കും 

Kerala
  •  11 hours ago
No Image

പുനരധിവാസം, ഗസ്സ പുനര്‍നിര്‍മാണം....രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തുടക്കമായെന്ന് ഹമാസ് 

International
  •  11 hours ago