HOME
DETAILS

ട്രംപ് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല; സഊദി അറേബ്യ ഇങ്ങനെ പറയുമെന്ന്

  
February 05 2025 | 17:02 PM

 Saudi Arabias Surprising Stance on Palestine Issue

റിയാദ്: സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നത് സഊദി അറേബ്യയുടെ ഉറച്ച നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫലസ്‌തീനികളെ മാറ്റിപ്പാർപ്പിക്കുമെന്നുള്ള പ്രസ്‌താവനകൾക്ക് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സഊദി അറേബ്യ നിലപാട് വ്യക്തമാക്കിയത്. ഫലസ്‌തീൻ രാഷ്ട്രത്തെക്കുറിച്ചുള്ള സഊദിയുടെ നിലപാട് ചർച്ച‌ക്കോ ലേലം വിളിക്കലിനോ വിധേയമല്ലെന്നും മന്ത്രാലയം തുറന്നടിച്ചു.

2024 സെപ്റ്റംബർ 18ന് ശൂറാ കൗൺസിലിൻ്റെ ഒമ്പതാം സെഷൻ പ്രവർത്തനോദ്ഘാടന വേളയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം അസന്നിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാണ്, അതിലൊരു വിട്ടുവീഴ്ചയുമില്ല. അതൊരു തരത്തിലും മാറ്റാനാവില്ല. കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമം അവസാനിപ്പിക്കില്ലെന്നും അതില്ലാതെ ഇസ്റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നും സഊദി അറേബ്യ പണ്ടേ വ്യക്തമാക്കിയതാണ്.

2024 നവംബർ 11ന് റിയാദിൽ ചേർന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിലും സഊദി കിരീടാവകാശി ഈ ഉറച്ച നിലപാട് വ്യക്തമാക്കിയിരുന്നു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഫലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നത് വ്യക്തമായ നിലപാടാണെന്ന് അന്നും ഉറച്ച ശബ്ദ‌ത്തിലാണ് കിരീടാവകാശി വ്യക്തമാക്കിയത്. അതിനായുള്ള ശ്രമങ്ങളുടെ തുടർച്ചയും ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്റാഈൽ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യവും ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വത്തിന് അർഹതയുണ്ടെന്നും കിരീടാവകാശി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്റാഈലിന്റെ സെറ്റിൽമെന്റ് നയങ്ങളിലൂടെയോ, ഫലസ്തീൻ ഭൂമി പിടിച്ചടക്കുന്നതിലൂടെയോ, അല്ലെങ്കിൽ ഫലസ്‌തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് കുടിയിറക്കാൻ ശ്രമിക്കുന്നതിലൂടെയോ ആ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ ഹനിക്കുന്നതിനെ ഒരുതരത്തിലും സഊദി അറേബ്യ അംഗീകരിക്കില്ല. അതേസമയം, അത്തരം നീക്കങ്ങളെ ശക്തമായി തള്ളിക്കളയുന്നുവെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്ന കാര്യവും മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങൾക്ക് അനുസൃതമായി ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടാതെ ശാശ്വതവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനാവില്ല. അമേരിക്കയുടെ മുൻ ഭരണകൂടത്തോടും നിലവിലെ ഭരണകൂടത്തോടും ഇക്കാര്യം മുമ്പ് വ്യക്തമാക്കിയതാണെന്നും പ്രസ്താവനയിൽ പറയുന്നു.

Saudi Arabia's stance on Palestine and its surprising contrast to Trump's expectations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ നസ്ർ - അൽ അഹ്ലി പോരാട്ടം; 13ന് ജിദ്ദയിൽ, റൊണാൾഡോ  കളിക്കും

Saudi-arabia
  •  6 hours ago
No Image

സ്കൂൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി അമ്പലപ്പുഴയിൽ പോക്സോ കേസിൽ പിടിയിൽ

Kerala
  •  6 hours ago
No Image

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ്: മാധ്യമപ്രവർത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി 

latest
  •  6 hours ago
No Image

ഇന്ത്യക്കാരെ ചേർത്ത് പിടിച്ച് സഊദി അറേബ്യ; തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ്

Saudi-arabia
  •  6 hours ago
No Image

India vs England; ധോണിയേയും ഗെയ്ലിനെയും ഒരുമിച്ച് മറികടക്കാൻ കോഹ്‌ലിക്ക് സുവർണാവസരം

Cricket
  •  7 hours ago
No Image

അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങ് അണിയിച്ചല്ലന്ന് പിഐബി റിപ്പോർട്ട്

National
  •  7 hours ago
No Image

2025 ഓടെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണം എത്തിക്കാനൊരുങ്ങി ഫെഡറൽ നാഷണൽ കൗൺസിൽ

uae
  •  7 hours ago
No Image

കോട്ടയത്ത് കിണർ നിർമാണത്തിനിടെ കിണറിടിഞ്ഞ് മണ്ണിനടിയിൽപെട്ട തൊഴിലാളി മരിച്ചു

Kerala
  •  7 hours ago
No Image

സന്ദർശകരെ ആകർഷിക്കാൻ ‘കം ക്ലോസർ’ പ്രചാരണ പരിപാടി ആരംഭിച്ച് മെലീഹ നാഷണൽ പാർക്ക്

uae
  •  8 hours ago
No Image

ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാനായി 2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ തീരുമാനം

Kerala
  •  8 hours ago