HOME
DETAILS

മൈക്ക് അനുമതിയില്ല, നക്ഷത്രങ്ങളുള്‍പ്പെടെ തൂക്കിയെറിയുമെന്ന് ഭീഷണി;  പാലയൂര്‍ പള്ളിയില്‍ പൊലിസ് ക്രിസ്മസ് ആഘോഷം വിലക്കിയെന്ന് പരാതി

  
Web Desk
December 25 2024 | 05:12 AM

police-did-not-allow-singing-of-christmas-carols-in-palayur-church

ചാവക്കാട്:പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലിസ് മുടക്കിയെന്ന് പരാതി. പള്ളിയില്‍ രാത്രി ഒന്‍പതോടെ തുടങ്ങാനിരുന്ന കാരള്‍ ഗാനം പാടാന്‍ പൊലിസ് അനുവദിച്ചില്ല. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് പറഞ്ഞാണ് പൊലിസ് എത്തി കാരള്‍ തടഞ്ഞത്. 

പള്ളിമുറ്റത്ത് കൊടിമരത്തിന് സമീപം ചെറിയ വേദിയൊരുക്കി അതിന് മുകളിലാണ് കരോള്‍ പാടാന്‍ സജ്ജമാക്കിയിരുന്നത്. ഒമ്പത് മുതല്‍ 10 വരെയാണ് ഇത് നടത്താനിരുന്നത്. കരോള്‍ നടത്തിയാല്‍ വേദിയിലൊരുക്കിയ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു. 

ക്രിസ്മസ് തിരുകര്‍മ്മങ്ങള്‍ക്കായി സീറോ മലബാര്‍ അധ്യഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ തീര്‍ഥ കേന്ദ്രത്തില്‍ എത്തുന്നതിന് മുമ്പായിരുന്നു സംഭവം. ഇടവക അംഗങ്ങളില്‍ ചിലര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് എസ്.ഐ.യ്ക്ക് ഫോണ്‍ നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടെങ്കിലും സംസാരിക്കാന്‍ എസ്.ഐ. തയ്യാറായില്ല. തുടര്‍ന്ന് ഉന്നത പൊലിസ് അധികാരികളെ സുരേഷ് ഗോപി വിളിച്ചെങ്കിലും കരോള്‍ ഗാനത്തിന് പൊലിസ് അനുമതി നല്‍കിയില്ല.

വര്‍ഷങ്ങളായി പതിവുള്ള പരിപാടി ആണെന്നും ആദ്യമായാണ് മുടങ്ങുന്നതെന്നും ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  10 hours ago
No Image

ചെന്നൈയില്‍ ക്യാംപസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; സംഭവം ക്രിസ്മസ് പ്രാര്‍ഥനയ്ക്കായി പോയി വരുംവഴി

National
  •  10 hours ago
No Image

ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് മൃതദേഹം; ഒരാളെ തിരിച്ചറിഞ്ഞു

Kerala
  •  10 hours ago
No Image

ദത്തുപുത്രന്മാരെ ലൈംഗികമായി പീഡിപ്പിച്ചു; മക്കളെ പരസ്പരം ലൈഗിക ബന്ധത്തിലേർപ്പെടാനും നിർബന്ധിപ്പിച്ചു; US ഗേ ദമ്പതികൾക്ക് 100 വർഷം തടവ്

International
  •  10 hours ago
No Image

വടകരയിൽ കാരവാനിനുള്ളിൽ രണ്ടു പേർ മരിച്ച സംഭവം; മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Kerala
  •  11 hours ago
No Image

കസാഖിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണു: തകർന്നത് റഷ്യയിലേക്ക് പറന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം

International
  •  11 hours ago
No Image

കുവൈത്ത്: വ്യാജ സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

Kuwait
  •  11 hours ago
No Image

കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകാന്‍ ഇനി 'കെയര്‍ കേരള'

Health
  •  11 hours ago
No Image

കോടന്നൂരിൽ പൊലിസുകാരനെ തടഞ്ഞ് നിർത്തി കുത്തി പരുക്കേൽപ്പിച്ച സംഭവം; കണ്ടാലറിയുന്ന ഏഴ് പേർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  12 hours ago
No Image

ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ്, പേര് ക്ഷണിച്ച് മന്ത്രി

Kerala
  •  12 hours ago