HOME
DETAILS
MAL
കോടന്നൂരിൽ പൊലിസുകാരനെ തടഞ്ഞ് നിർത്തി കുത്തി പരുക്കേൽപ്പിച്ച സംഭവം; കണ്ടാലറിയുന്ന ഏഴ് പേർക്കെതിരെ കേസെടുത്ത് പൊലിസ്
December 25 2024 | 07:12 AM
തൃശൂർ: ചേർപ്പ് കോടന്നൂരിൽ പൊലിസുകാരനെ തടഞ്ഞ് നിർത്തി മാരകമായി ആക്രമിച്ച സംഭവത്തിൽ പ്രദേശത്തെ കണ്ടാലറിയുന്ന ഏഴ് പേർക്കെതിരെ കേസ് എടുത്ത് ചേർപ്പ് പൊലിസ്. ഒല്ലൂർ പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ റെനീഷ് (38) ആണ് ആക്രമിക്കപ്പെട്ടത്.
തിങ്കളാഴ്ച രാത്രി കോടന്നൂരിലെ വീട്ടിലേയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോടന്നൂർ സുബ്രഹ്മണ്യ ബാലസമാജത്തിന് മുന്നിൽ വെച്ച് ബൈക്ക് തടഞ്ഞ് നിർത്തി അക്രമികളിൽ ഒരാൾ റെനീഷിനെ കത്തിയെടുത്തു കുത്തുകയും മറ്റുള്ളവർ ചേർന്ന് അകാരണമായി മർദ്ദിക്കുകയും ചെയ്തത്. ചേർപ്പ് സി.ഐ പ്രദീപിൻ്റെ നേതൃത്വത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
A police officer was stabbed and injured in Kodannur, Kerala, after being stopped by a group of individuals. The police have arrested seven people in connection with the attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."