HOME
DETAILS

രണ്ടാഴ്ചക്കുള്ളിൽ ഈ രണ്ട് കാര്യങ്ങൾ ശരിയാക്കണം; ഇല്ലെങ്കിൽ ബോംബ് വെയ്ക്കും; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് ഊമക്കത്ത്

  
December 25 2024 | 05:12 AM

Bomb Threat to Perambra Panchayat Office

കോഴിക്കോട്: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം. കഴിഞ്ഞ ദിവസം പോസ്റ്റുകാര്‍ഡിലൂടെ പഞ്ചായത്ത് ഓഫീസിലേക്ക് സന്ദേശമെത്തുകയായിരുന്നു. പേരാമ്പ്ര ബസ് സ്റ്റാന്റുമായി ബന്ധപ്പെട്ടതും റോഡുമായി ബന്ധപ്പെട്ടതുമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി.

സംഭവത്തെ തുടര്‍ന്ന് പേരാമ്പ്ര പൊലിസ് പഞ്ചായത്ത് ഓഫീസിലും പരിസരത്തും പരിശോധന നടത്തി. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌.ഐ ഷമീറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. 

പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചായത്തുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നടക്കുന്നതിന് മുന്‍പായാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നതിനാല്‍ ജീവനക്കാരും അധികൃതരും ആശങ്കയിലായിരുന്നു. ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അധികൃതര്‍ വ്യക്തമാക്കി.

An ominous threat has been made to the Perambra Panchayat office in Kerala, warning of a bomb attack if certain demands are not met within two weeks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ യുവാവിനെ കമ്പി വടി കൊണ്ട് യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു; ആറു പേര്‍ പിടിയിൽ

latest
  •  5 hours ago
No Image

തിരുവനന്തപുരം; കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേ​ഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

അമ്മത്തൊട്ടിലിലെ കുഞ്ഞിന് പേരിട്ടു 'സ്നി​ഗ്ധ'

Kerala
  •  6 hours ago
No Image

തിരുവനന്തപുരം; മുൻ ഡിഐജിയുടെ വീട്ടില്‍ മോഷണം

Kerala
  •  7 hours ago
No Image

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ

latest
  •  7 hours ago
No Image

അണ്ണാ സർവകലാശാല ക്യാമ്പസിലെ ലൈംഗിക പീഡനം: ബിരിയാണി കച്ചവടക്കാരനായ പ്രതി അറസ്റ്റിൽ

National
  •  7 hours ago
No Image

കോഴിക്കോട്; ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Kerala
  •  8 hours ago
No Image

പാലക്കാട് സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്; ടാങ്കർ ലോറി നിർത്താതെ പോയി

Kerala
  •  8 hours ago
No Image

വയനാട് ഡി.സി.സി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

Kerala
  •  9 hours ago
No Image

കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു, രണ്ട് വളര്‍ത്തുനായകള്‍ ചത്തു

Kerala
  •  9 hours ago