വടകരയിൽ കാരവാനിനുള്ളിൽ രണ്ടു പേർ മരിച്ച സംഭവം; മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: വടകരയിൽ കാരവാനിനുള്ളിൽ രണ്ടു പേർ മരിച്ചത് വിഷ വാതകം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ്. വാതകചോർച്ച എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.
മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെയും ഉള്ളിൽ കാർബൺ മോണോക്സൈഡ് അമിത അളവിൽ പ്രവേശിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. കാർബൺ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയത് എസി പ്രവർത്തിപ്പിച്ച ജനറേറ്ററിൻ്റെ പുകയിൽനിന്നാണെന്നാണ് പൊലിസ് സംശയിക്കുന്നത്.
അതേസമയം ലീക്കുണ്ടായതെങ്ങനെയെന്ന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ശാസ്ത്രീയ അന്വേഷണത്തിന് ശേഷം ഇക്കാര്യം കണ്ടെത്തുമെന്നാണ് പൊലിസ് പറയുന്നത്. പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ എന്നിവരെ വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.
A tragic incident has occurred in Vadakara, Kerala, where two individuals were found dead inside a car, with preliminary post-mortem reports suggesting carbon monoxide poisoning as the cause of death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."