ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ്, പേര് ക്ഷണിച്ച് മന്ത്രി
തിരുവനന്തപുരം: ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞെത്തി. പുലര്‍ച്ചെ 5.50-നാണ് ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞിനെ ലഭിച്ചത്. ആരോഗ്യമന്ത്രി വീണജോര്‍ജ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം കുഞ്ഞിനിടാനുള്ള പേരുകളും ക്ഷണിക്കുന്നുവെന്ന് മന്ത്രി കുറിച്ചു.
''ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ മകള്‍ക്ക് നമുക്കൊരു പേരിടാം. പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു''- മന്ത്രി കുറിച്ചു
പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കമന്റുകളായി നിരവധി പേരുകളും എത്തി. ക്രിസ്മസ് രാവില്‍ ലഭിച്ച കുഞ്ഞായതിനാല്‍ ക്രിസ്മസ് പശ്ചാത്തലത്തിലുള്ള പേരുകളാണ് ഭൂരിഭാഗം പേരും പറഞ്ഞത്.
ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."