HOME
DETAILS

ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചത് ഭരണഘടനാ വിരുദ്ധ നിലപാടുകള്‍, പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം: എം.വി ഗോവിന്ദന്‍

  
December 25 2024 | 06:12 AM

mv-govindan-press-meet- about new-kerala-governor

കണ്ണൂര്‍: പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളാണ്. 

ഗവര്‍ണര്‍ ഭരണഘടനാ പരമായാണ് പ്രവര്‍ത്തിക്കേണ്ടത്. കമ്യൂണിസ്റ്റാണോ, കോണ്‍ഗ്രസ് ആണെന്നാണോ നോക്കിയിട്ടില്ല. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം കൊടുക്കാതിരിക്കുക. സുപ്രീം കോടതി ഇടപെടുമ്പോള്‍ അത് ഒരുതരത്തിലും പൊങ്ങാതെ വരുന്ന രീതിയില്‍ രാഷ്ട്രപതിക്ക് അയക്കുക തുടങ്ങിയ കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് പെരുമാറിയത്. അതിനെ വെള്ളപൂശാന്‍ വേണ്ടിയുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണ്.

പുതിയ ഗവര്‍ണര്‍ വന്നിരിക്കുന്നു. ബിജെപിയാണ് നോമിനേറ്റ് ചെയ്യുന്നത്. പരമ്പരാഗത ആര്‍എസ്എസ് -ബിജെപി സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. വരുന്ന ഗവര്‍ണറെ പറ്റി മുന്‍കൂട്ടി പ്രവചിക്കാനില്ല. ഭരണഘടനാ രീതിയില്‍ പ്രവര്‍ത്തിക്കണം. ഇടതുപക്ഷജനാധിപത്യമുന്നണിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണ് വേണ്ടത്' എംവി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ പ്രധാന പ്രതിപക്ഷമായിരുന്നു. വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍, ജനങ്ങളുടെ സ്വീകാര്യത നേടിയിട്ടുള്ള ഗവര്‍ണര്‍ എന്നാണ് പ്രമുഖ മലയാള പത്രങ്ങളുടെ വ്യാഖ്യാനം. അതിന്റെ പ്രധാന കാരണം സംസ്ഥാന സര്‍ക്കാരുമായി തെറ്റുന്നു എന്നതായിരുന്നു. കൂടാതെ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് എതിരായി സംഘപരിവാറിന്റെ അജണ്ട നടപ്പാക്കിയതാണ് വീരേതിഹാസം രചിച്ച ഗവര്‍ണാറാക്കി മാറ്റിയതെന്നും ഗോവിന്ദന്‍ പറഞ്ഞു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം; കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേ​ഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

അമ്മത്തൊട്ടിലിലെ കുഞ്ഞിന് പേരിട്ടു 'സ്നി​ഗ്ധ'

Kerala
  •  6 hours ago
No Image

തിരുവനന്തപുരം; മുൻ ഡിഐജിയുടെ വീട്ടില്‍ മോഷണം

Kerala
  •  6 hours ago
No Image

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ

latest
  •  7 hours ago
No Image

അണ്ണാ സർവകലാശാല ക്യാമ്പസിലെ ലൈംഗിക പീഡനം: ബിരിയാണി കച്ചവടക്കാരനായ പ്രതി അറസ്റ്റിൽ

National
  •  7 hours ago
No Image

കോഴിക്കോട്; ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Kerala
  •  8 hours ago
No Image

പാലക്കാട് സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്; ടാങ്കർ ലോറി നിർത്താതെ പോയി

Kerala
  •  8 hours ago
No Image

വയനാട് ഡി.സി.സി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

Kerala
  •  9 hours ago
No Image

കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു, രണ്ട് വളര്‍ത്തുനായകള്‍ ചത്തു

Kerala
  •  9 hours ago
No Image

കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  10 hours ago