സി.ഐ.എസ്.എഫ് അംഗങ്ങൾക്ക് ഇനി ഇഷ്‌ടപ്പെട്ട ജോലിസ്ഥലം തിരഞ്ഞെടുക്കാൻ അനുമതി
കൊണ്ടോട്ടി: സി.ഐ.എസ്.എഫ് ജീവനക്കാർക്ക് ഇഷ്‌ടപ്പെട്ട ജോലിസ്ഥലം തിരഞ്ഞെടുക്കാൻ അനുമതി. 10 വർഷത്തെ സേവനം പൂർത്തിയാക്കിയ സേനാംഗങ്ങൾക്കാണ് ഇഷ്‌ടപ്പെട്ടയിടത്തേക്ക് സ്ഥലംമാറ്റം ലഭിക്കുക. മാത്രമല്ല വനിതകൾക്കും വിരമിക്കാറായവർക്കും കൂടുതൽ പരിഗണന കിട്ടും.
സേനാംഗങ്ങൾക്ക് ഇഷ്‌ടപ്പെട്ട 10 സ്ഥലങ്ങൾ നിർദേശിക്കാം, ഇതിൽ ഒഴിവുള്ള സ്ഥലം അനുവദിക്കും. വിരമിക്കാറായവർക്ക് മൂന്നു സ്ഥലങ്ങൾ നിർദേശിക്കാം ഇതിലൊന്നിൽ നിയമനം ലഭിക്കും. കൂടാതെ സ്ഥലംമാറ്റത്തിൽ ഇവർക്ക് ആദ്യ പരിഗണന നൽകും. നിലവിൽ വിരമിക്കുന്നതിന് ഒരുവർഷം മുൻപായിരുന്നു ഇഷ്‌ടപ്പെട്ടയിടത്തേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകാനാകുക, എന്നാൽ ഇത് ഇത് രണ്ടുവർഷമാക്കി ഉയർത്തി.
വനിതകൾക്കും ദമ്പതിമാരായ സേനാംഗങ്ങൾക്കും ആറുവർഷത്തെ സേവനത്തിനുശേഷം ഇഷ്‌ടപ്പെട്ടയിടത്തേക്ക് നിയമനം ലഭിക്കും. കൂടാതെ ദമ്പതിമാർക്ക് ഒരേയിടത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നരീതിയിൽ സ്ഥലംമാറ്റം ക്രമപ്പെടുത്തുകയും ചെയ്യും.
നാഷണൽ സ്പോർട്സ് ഫെഡറേഷനുമായി ചേർന്ന് കായികതാരങ്ങൾക്കും താത്പര്യമുള്ളവർക്കും ഒന്നിലധികം വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ട്. രാജ്യത്തുടനീളമുള്ള 359 യൂണിറ്റുകളിലായി നിലവിൽ 1.9 ലക്ഷം അംഗങ്ങളാണ് സി.ഐ.എസ്.എഫിലുള്ളത്.
In a significant move, CISF personnel will now be allowed to choose their preferred posting location, marking a shift in government policy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."