ഒന്നും മിണ്ടാതെ ചാറ്റ് ജിപിടി; ലോകത്താകമാനം സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും പ്രചാരമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ടുകളില്‍ ഒന്നായ ചാറ്റ് ജിപിടി സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി. ലോകത്താകമാനം ഓപ്പണ്‍ എഐയുടെ ചാറ്റ് ബോട്ടിന്റെ സേവനങ്ങള്‍ തകരാറിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മണി മുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട വെബ്‌സൈറ്റ് ആറ് മണിയോടെ പ്രവര്‍ത്തന രഹിതമായി.
ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. വെബ്‌സൈറ്റും ചാറ്റ് ആപ്പും ആക്‌സസ് ചെയ്യുന്നതില്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടു. പ്രോജക്റ്റുകള്‍ക്കായി ഓപ്പണ്‍ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയും തകരാറ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ചില ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ആപ്പ് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സേവനങ്ങള്‍ തടസപ്പെട്ടതുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എഐയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Complaints of service chat gpt interruption worldwide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."