സ്കൂട്ടർ ഇടിച്ച യുവതിയെ പിന്തുടർന്ന് ചുംബിച്ച യുവാവ് അറസ്റ്റിൽ
കോയമ്പത്തൂർ: കോയമ്പത്തൂരിൽ അപരിചിതയായ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ. കോയമ്പത്തൂർ പുത്തൂർ സ്വദേശി മുഹമ്മദ് ഷരീഫ് (32) ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇരുപതുകാരിയെ ആണ് ഒരു പരിചയവും ഇല്ലാത്ത ഷെരീഫ് തടഞ്ഞുനിർത്തി ചുംബിച്ചത്. വഴിയിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ സ്കൂട്ടർ ഷെരീഫിന്റെ സ്കൂട്ടറിന്റെ വശത്ത് ചെറുതായി ഇടിക്കുകയായിരുന്നു.
സ്കൂട്ടർ നിർത്തിയ പെൺകുട്ടി ചിരിച്ചുകൊണ്ട് ഷെറീഫിനോട് മാപ്പ് പറഞ്ഞ് മുന്നോട്ടുപോയി. പിന്തുടർന്ന യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി കഴുത്തിലും കയ്യിലും ചുംബിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി യുവാവിനെ തള്ളി മാറ്റിയതിന് ശേഷം സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയും.തുടർന്ന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടി ചിരിച്ചത് കൊണ്ട് ചുംബിച്ചെന്നാണ് യുവാവിന്റെ വിചിത്ര വിശദീകരണം. ഇയാൾക്ക് ഭാര്യയും മകനും ഉണ്ടെന്ന് കോയമ്പത്തൂർ പൊലീസ് അറിയിച്ചു.
A young man has been arrested for allegedly harassing and kissing a woman after his scooter collided with hers, sparking outrage over the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."