സൗഹൃദം സ്ഥാപിച്ച് സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി പണം ആവശ്യപ്പെട്ട് ക്രൂര മർദ്ദനം; 3 പേർ പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട സ്വദേശികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ വാളയാർ പൊലിസ് പിടികൂടി. കഞ്ചിക്കോട് സ്വദേശികളായ ഷാഹിനും രാധാകൃഷ്ണനും ഇവരെ സഹായിച്ച താഹിറുമാണ് പൊലിസിന്റെ പിടിയിലായത്.
ആദ്യം സൗഹൃദം സ്ഥാപിക്കും, പിന്നീട് പലയിടങ്ങളിൽ നിന്നായി നേരിട്ട് കാണും, ഒരുമിച്ച് ഭക്ഷണം കഴിക്കും. വൈകാതെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി തെങ്ങിന്റെ മടലും ഇരുമ്പ് വടിയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും, വെറുതെ വിടണമെങ്കിൽ പണം ആവശ്യപ്പെടുകയും ചെയ്യും. കൂടാതെ, ബന്ധുക്കളെ വീഡിയോ കോളിൽ വിളിച്ച് മർദിക്കുന്ന ദൃശ്യം തത്സമയം കാണിക്കും. ലക്ഷങ്ങൾ എത്തിച്ചാൽ വെറുതെവിടാമെന്ന് വാഗ്ദാനം. ഇങ്ങനെയാണ് പിടിയിലായ പ്രതികളുടെ തട്ടിക്കൊണ്ടുപോകൽ ഓപ്പറേഷനെന്ന് പൊലിസ് പറയുന്നു.
മുഖ്യപ്രതി ഷാഹിനും സംഘവും പത്തനംതിട്ട സ്വദേശികളായ രണ്ടുപേരെ തട്ടിക്കൊണ്ടുപോയത് മാസങ്ങൾക്ക് മുമ്പാണ്. വീട്ടിലെത്തിച്ച് കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം ആദ്യം തട്ടിക്കൊണ്ടുപോയ ആളിൽ നിന്ന് അഞ്ച് ലക്ഷം രൂപയും രണ്ടാമനിൽ നിന്ന് ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയും, ബന്ധുക്കളെ വീഡിയോ കോളിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദിച്ച പണം കൊടുത്തതോടെ ഇരുവരേയും വിട്ടയച്ചു. പിന്നീട്, ഇരുവരും പൊലിസിൽ പരാതി നൽകി. തുടർന്ന്, പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അടുത്തയാൾക്കായി വലവിരിച്ചിരുന്ന പ്രതികൾ പിടിയിലായത്.
Police have arrested three individuals for allegedly befriending a man, inviting him home, and brutally assaulting him while demanding money.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."