വാഷിങ്ടൺ വിമാനാപകടം; ട്രംപിന് അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ
മസ്കത്ത്: അമേരിക്കയിൽ വിമാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുശോചനം അറിയിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. ബുധനാഴ്‌ച രാത്രിയാണ് 64 യാത്രക്കാരുമായി പോയ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ തകർന്ന് വീണത്.
കൻസസിൽ നിന്ന് അമേരിക്കൻ എയർലൈൻസിൻ്റെ സിആർജെ - 700 വിമാനം ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിലേക്ക് വീഴുകയായിരുന്നു. 60 യാത്രക്കാരും 4 ക്രൂ മെമ്പേഴ്‌സുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് അമേരിക്കൻ എയർലൈൻസ് വക്താക്കൾ പറഞ്ഞു. വൈറ്റ് ഹൗസിന് അഞ്ച് കിലോമീറ്റർ അകലെ വെച്ചായിരുന്നു അപകടം.
അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അപകടത്തിൽ ആരും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്ടൺ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവിസസ് മേധാവി ജോൺ ഡോണലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. വിമാനത്തിൽ നിന്ന് 27 പേരുടെ മൃതദേഹവും ഹെലികോപ്റ്ററിൽ നിന്ന് ഒരാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്.
വലിയ രീതിയിലുള്ള തിരച്ചിലാണ് പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി നടന്നുകൊണ്ടിരിക്കുന്നത്. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയിൽ നിന്നാണ് തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. രക്ഷാപ്രവർത്തനത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനത്തിലേക്ക് മാറുകയാണെന്നും ജോൺ ഡോണലി പറഞ്ഞു.
2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നും, ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്. ഇത് നടക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ കൺട്രോൾ ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു.
Unfortunately, I couldn't find more information on this topic. For the latest updates, you can try searching online for news articles or official statements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."