കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ, കാരണം വ്യക്തമല്ല; അറസ്റ്റ് രേഖപ്പെടുത്തും
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞത് അമ്മാവൻ ഹരികുമാറെന്ന സ്ഥിരീകരണത്തിലേക്ക് പൊലിസെത്തിയതായി സൂചന. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് കൃത്യത്തിൽ പങ്കുണ്ടെന്ന സംശയമുണ്ടെങ്കിലും തൽക്കാലം പൊലിസ് വിട്ടയക്കും. എന്തിന് വേണ്ടിയായിരുന്നു ക്രൂരകൃത്യമെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്ന വാർത്തയറിഞ്ഞാണ് നാടുണർന്നത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുഞ്ഞിന്‍റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും കണ്ടെത്തി. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത്.
വീട്ടില്‍ തന്നെയുള്ള ആളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു പൊലിസ്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെ അമ്മ ശ്രീതുവിനെയും അച്ഛൻ ശ്രീജിതിനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു.
പിന്നീട് വേവ്വേറേയിരുത്തിയുള്ള ചോദ്യം ചെയ്യലിലും ഇവരുടെ മൊഴിൽ വൈരുദ്ധ്യം കണ്ടെത്തി. പലവട്ടം പൊലിസിനെ വട്ടം കറക്കിയ ശേഷം ഒടുവിൽ അമ്മാവൻ ഹരികുമാർ കുറ്റ സമ്മതിച്ചു. എന്നാൽ, കുഞ്ഞിനെ കൊന്നുവെന്ന് സമ്മതിക്കുമ്പോളും എന്തിനെന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായിരുന്നില്ല. അന്വേഷിച്ച് കണ്ട് പിടിക്കാൻ പൊലിസിനെ വെല്ലുവിളിക്കുകയായിരുന്നു ഹരികുമാർ ചെയ്തത്. അമ്മ ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലെ വാട്സാപ്പ് ചാറ്റടക്കം പൊലിസ് ശേഖരിച്ചിട്ടുണ്ട്.
ശ്രീതുവും ഭർത്താവ് ശ്രീജിത്തും ഏറെ നാളെയായി അകന്നു കഴിയാണ്. ഇവർക്ക് എട്ട് വയസ്സുള്ള മകൾ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കൂടാതെ, കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. ഹരികുമാറിന്‍റെ മുറിയിലെ കട്ടിൽ കത്തിയ നിലയിലായിരുന്നു. വീട്ടിൽ കുരുക്കിട്ട നിലയിൽ കയറുകളും കണ്ടെത്തിയിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നോ എന്ന് സംശയിച്ചിരുന്നെങ്കിലും അത് പൊലിസ് തള്ളി. കുഞ്ഞിനെ അമ്മയുടെ കുടുംബവീട്ടിൽ സംസ്കരിച്ചു. അച്ഛൻ ശ്രീജിത്തിനെയും അമ്മ ശ്രീകലയെയും അമ്മൂമ്മയെയും സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ പൊലിസ് എത്തിച്ചിരുന്നു. എന്തിനായിരുന്നു കുഞ്ഞു ദേവേന്ദുവിന്റെ ജീവനെടുത്ത ക്രൂരതയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലിസും നാടും.
കുട്ടിയെ കാണാതാകുന്നതിനു മുന്‍പ് ഇന്നലെ ഈ വീട്ടില്‍ തീപിടിത്തം ഉണ്ടായെന്നും മൊഴിയുണ്ട്. കൂടാതെ ഇതേ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുന്‍പ് പരാതിയും നല്‍കിയിരുന്നു. പിന്നീട് പരാതി പിന്‍വലിച്ചിരുന്നു. ഈ പരാതി വ്യാജമാണെന്നാണ് സൂചന.
A shocking crime has come to light as a man has been arrested for murdering his infant nephew, with the motive behind the heinous act remaining unclear.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."