HOME
DETAILS

'ഇൻതിഫാദ'യുടെ ബുദ്ധികേന്ദ്രം സകരിയ സുബൈദി മോചിതൻ; ഇസ്റാഈൽ എക്കാലത്തെയും ശത്രു ആയി പ്രഖ്യാപിച്ച  സുബൈദി അടക്കം നൂറോളം തടവുകാരെ കൂടി മോചിപ്പിച്ചു

  
January 30 2025 | 16:01 PM

Intifada face Zakaria Zubeidi freed in Israel prisoner exchange

ഗസ്സ: ഗസ്സ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇസ്റാഈൽ എക്കാലത്തെയും ശത്രു ആയി പ്രഖ്യാപിച്ചവരിൽ ഒരാളും, ഫലസ്തീൻ വിപ്ലവ മുന്നേറ്റമായ ഇൻതിഫാദ'യുടെ ബുദ്ധികേന്ദ്രവുമായ സകരിയ സുബൈദി മോചിതനായി. സുബൈദി അടക്കം നൂറോളം തടവുകാരെ ആണ് കരാറിൻ്റെ ഭാഗമായി ഇസ്റാഈൽ മോചിപ്പിച്ചത്.  നേരത്തേ ഇസ്രായേൽ വനിതാ സൈനിക അടക്കം എട്ടുപേരെ ഹമാസ് മോചിപിച്ചിരുന്നു. രണ്ട് വനിതാ ബന്ദിക​ളെയും തായ്​ലാന്‍റിൽ നിന്നുള്ള അഞ്ച് തൊഴിലാളികളേയുമടക്കം എട്ട് പേരെയാണ് ഹമാസ് ഇന്ന് കൈമാറിയത്. ഇതിന് പകരം ആണ് ഇസ്രായേല്‍ 30കുട്ടികളടക്കം 110 ഫലസ്തീനികളെയും മോചിപ്പിച്ചത്. ഇതിൽ ആണ് സുബൈദി ഉൾപ്പെട്ടത്. നിലവിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി പുറംലോകം കണ്ട ഏറ്റവും പ്രമുഖ പോരാളി നേതാവാണ് സുബൈദി. അദ്ധേഹം പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങൾ ഫലസ്തീൻ അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്നുണ്ട്.

 


 നേരത്തേ നിരവധി തവണ അറസ്റ്റിലാവുകയും വർഷങ്ങളോളം ജയിലിൽ കഴിയുകയും ചെയ്ത സുബൈദി, 2019 ൽ അറസ്റ്റിൽ ആയെങ്കിലും ഇസ്രായേൽ തടവറയിൽ നിന്ന് നാടകീയമായി രക്ഷപ്പെടുകയുണ്ടായി. ആകെ ആറു പേരായിരുന്നു ജയില് ചാടിയത്. ഇവർ പിന്നീട് വീണ്ടും അറസ്റ്റിലായി. തുടർന്ന് ഏകാന്ത തടവറയിൽ ആണ് ഇവരെ അടച്ചത്.

ജെനിൻ ആസ്ഥാനമായ അൽ അഖ്സ രക്തസാക്ഷി ബ്രിഗേഡ് മേധാവിയായിരുന്ന സുബൈദി, സയണിസ്റ്റ്കൾക്ക് നേരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്. ഏറെക്കാലം ഏറ്റവും അധികം പിടികിട്ടേണ്ടവരുടെ ഇസ്രയേലിൻ്റെ പട്ടികയിൽ ഒന്നാമൻ ആയിരുന്നൂ സുബൈദി.

Zakaria Zubeidi, a key figure in the Intifada movement and once declared Israel's greatest enemy, has been released from prison along with around 100 other detainees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  2 days ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  2 days ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  2 days ago
No Image

പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കി; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

latest
  •  2 days ago
No Image

ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

കൺടന്റ് ക്രിയറ്റർമാർക്കുള്ള യുഎഇ ഗോൾഡൻ വിസക്ക് എങ്ങനെ അപേക്ഷിക്കാം

latest
  •  2 days ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

Kerala
  •  2 days ago