ചെന്നൈയിൽ മൂന്നടിച്ച് മുന്നേറി ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന്റെ കേരള ബ്ലാസ്റ്റേഴ്‌സിന് 3-1 വിജയം. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് 2 ഗോളുകൾ നേടിയിരുന്നു. ചെന്നൈയിന്റെ തട്ടകമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 3 ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ജീസസ് ജിമിനസും കോറോ സിങ്ങും പെപ്രയുമാണ് ലക്ഷ്യം കണ്ടത്.
ചെന്നൈയിന്റെ കാണികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ജിമിനസാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സ്‌കോറിങ് ആരംഭിച്ചത്. 37-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചിനെ ഫൗൾ ചെയ്തതിന് ചെന്നൈ ഡിഫൻഡർ വിൽമർ ജോർദാന് റെഡ് കാർഡ് കണ്ട് പുറത്തുപോവേണ്ടി വന്നതും ചെന്നൈയിന് തിരിച്ചടിയായി. ഇതോടെ ചെന്നൈയിൻ എഫ്‌സി പത്തുപേരായാണ് മത്സരം പൂർത്തിയാക്കിയത്.
ഈ ആനുകൂല്യം മുതലെടുക്കാൻ ബ്ലാസ്റ്റേഴ്‌സിന് കൃത്യമായി സാധിച്ചു. ആദ്യപകുതിയുടെ അധിക സമയത്ത് കോറോ സിങ്ങിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾ 56-ാം മിനിറ്റിൽ പെപ്രയാണ് നേടിയത്.ചെന്നൈയിന്റെ ആശ്വാസ ഗോൾ 90-ാം മിനിറ്റിൽ വിൻസി ബെരറ്റോയാണ് നേടിയത്.വിജയത്തോടെ ബ്ലാസ്റ്റേഴ്സ് 24 പോയിന്റുമായി പോയിന്റ് ടേബിളിൽ 8-ാം സ്ഥാനത്താണ്.
In a thrilling match, Blasters staged an incredible comeback to defeat their opponents by 3 goals in Chennai, showcasing their determination and skill.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."