കെജ്രിവാൾ തന്റെ നിർദ്ദേശങ്ങൾ മറന്ന് പണത്തിന് പിന്നാലെ പോയി; അണ്ണാ ഹസാരെ
ഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് അണ്ണാ ഹസാരെ. കെജ്രിവാൾ തന്റെ നിർദ്ദേശങ്ങൾ മറന്നെന്നും പണത്തിന് പിന്നാലെ പോയെന്നുമാണ് അണ്ണാ ഹസാരെ വിമർശിച്ചത്. കെജ്രിവാളിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു അണ്ണാ ഹസാരെയുടെ വിമർശനം.
തുടക്കത്തിൽ ഒരു സന്നദ്ധപ്രവർത്തകനായി കെജ്രിവാൾ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ജീവിതത്തിൽ എപ്പോഴും പെരുമാറ്റവും കാഴ്ചപ്പാടുകളും നല്ല രീതിയിൽ സൂക്ഷിക്കണമെന്ന് താൻ കെജ്രിവാളിനോട് പറഞ്ഞിരുന്നു. ജീവിതം കളങ്കരഹിതമായി സൂക്ഷിക്കുക, ത്യാഗങ്ങൾ ചെയ്യാൻ പഠിക്കുക, എപ്പോഴും സത്യത്തിൻ്റെ പാതയിൽ നടക്കുക തുടങ്ങിയ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ കെജ്രിവാളിന്റെ മനസിൽ പണമായിരുന്നുവെന്നും അണ്ണാ ഹസാരെ വിമർശിച്ചു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കിരൺ ബേദിയും മറ്റുള്ളവരും കെജ്രിവാളിനോടൊപ്പമുണ്ടായിരുന്നുവെന്നും അവർ അണ്ണാ കി പാഠശാല (സ്‌കൂൾ) സംരംഭങ്ങൾ ആരംഭിച്ചെന്നും അണ്ണാ ഹസാരെ പറഞ്ഞു. എന്നാൽ കെജ്രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതി വീഴുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കേജ്രിവാളിന് ഇപ്പോൾ എന്ത് നിർദ്ദേശം നൽകും എന്ന ചോദ്യത്തിന് ആദ്യ ദിവസങ്ങളിൽ താൻ അദ്ദേഹത്തിന് നൽകിയ പാഠങ്ങൾ വീണ്ടും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അണ്ണാ ഹസാരെ അതിന് മറുപടി നൽകിയത്.
Anna Hazare criticizes Arvind Kejriwal for prioritizing wealth over principles, straying from their shared vision for a corruption-free India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."