HOME
DETAILS

സംസ്ഥാനത്തെ 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാര പട്ടികയിൽ; പുതിയതായി 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. അംഗീകാരം

  
January 30 2025 | 14:01 PM

Kerala Achieves Milestone 200 Hospitals Meet National Quality Assurance Standards

തിരുവനന്തപുരം: സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻ.ക്യു.എ.എസ്.) സർട്ടിഫിക്കേഷൻ കിട്ടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതിയതായി 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മികച്ച സ്‌കോറോടെയാണ് സംസ്ഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ആശുപത്രികളിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം 94.92 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം 89.65 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ മുത്തങ്ങ ജനകീയ ആരോഗ്യ കേന്ദ്രം 88.86 ശതമാനം സ്‌കോറും കൈവരിച്ചാണ് എൻ.ക്യു.എ.എസ്. നേടിയെടുത്തത്. ഇതോടെ 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 135 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം കൈവിരിച്ചു. ബാക്കിയുള്ള സ്ഥാപനങ്ങളെ കൂടി മിഷൻ അടിസ്ഥാനത്തിൽ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്.

എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കുന്നതാണ്.

2023ൽ ഈ സർക്കാരിന്റെ കാലത്താണ് ആർദ്രം മിഷന്റെ ഭാഗമായി 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി മാറ്റിയത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉപകരണങ്ങളും ആരോഗ്യ സേവനങ്ങളും 36 ഇനം മരുന്നുകളും 10 തരം ലാബ് പരിശോധനകളും ലഭ്യമാക്കുന്നു. ഇതിലൂടെ വാർഡ് തലം മുതലുള്ള ആരോഗ്യ സേവനങ്ങൾ ശാക്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യംവെയ്ക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ലഭിച്ച എൻ.ക്യു.എ.എസ് അംഗീകാരം.

Kerala reaches a significant milestone with 200 hospitals in the state meeting the National Quality Assurance Standards (NQAS), ensuring high-quality healthcare services, with three new health institutions recently receiving NQAS certification.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; നേരിടാനൊരുങ്ങി സര്‍ക്കാര്‍

Kerala
  •  a day ago
No Image

GCC രാജ്യങ്ങളിലുള്ളവർക്ക് ഒന്നിലധികം Entry Visa ഓപ്ഷനുകളിലൂടെ ഇനി ഉംറ നിർവഹിക്കാം

Saudi-arabia
  •  a day ago
No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  2 days ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  2 days ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  2 days ago
No Image

പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കി; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

latest
  •  2 days ago
No Image

ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്

Cricket
  •  2 days ago