അസി. എം.വി.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു
തൊടുപുഴ: മോട്ടോർവാഹന വകുപ്പിലെ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിൽ നിരവധി അപാകതകൾ ഉണ്ടെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ് 18 ന് ഇറക്കിയ 338 എ.എം.വി.ഐ മാരുടെ ട്രാൻസ്ഫർ ലിസ്റ്റാണ് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം ഇന്നലെ മരവിപ്പിച്ച് ഉത്തരവിറക്കിയത്. 2022 ലാണ് ഒടുവിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പൊതുസ്ഥലംമാറ്റം നടന്നത്.
നിലവിൽ നാലുവർഷത്തിൽ ഏറെയായി ഒരേ ഓഫിസിൽ ജോലി ചെയ്യുന്നവരാണ് അധികവും. എറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ട്രാൻസ്ഫർ ലിസ്റ്റ് ഇറങ്ങിയിരുന്നത്. 500 ലേറെ കിലോമീറ്റർ അകലേക്ക് വരെ മാറ്റം ലഭിച്ചവർക്ക് സ്വന്തം ജില്ലയിലേക്ക് തിരിച്ചുവരാൻ കഴിയാത്ത സ്ഥിതിയിലാണ്. 2023 ൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ജനറൽ ട്രാൻസ്ഫർ നോട്ടിഫിക്കേഷൻ ഇറങ്ങിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ 205 എ.എം.വി.ഐമാരുടെ സ്ഥലംമാറ്റം ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2023 ഒക്ടോബർ 16 ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂനൽ റദ്ദാക്കിയിരുന്നു.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് പ്രതിമാസ ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നതും അതിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം നടപ്പാക്കുന്നതും അശാസ്ത്രീയവും യാഥാർഥ്യ ബോധം ഇല്ലാത്തതുമാണെന്ന് ട്രൈബ്യൂനൽ അന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കരട് പട്ടിക പുറപ്പെടുവിച്ച ശേഷം സ്ഥലംമാറ്റത്തിന് പുതിയ മാനദ്ണ്ഡം നിശ്ചയിച്ചത് ഗതാഗത കമ്മിഷണർക്ക് പ്രത്യേക താൽപര്യമുള്ളവരെ സഹായിക്കാനാണെന്ന് ട്രൈബ്യൂനൽ അധ്യക്ഷൻ ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം ഉത്തരവിൽ പറഞ്ഞിരുന്നു.
2024 ലെ പൊതുസ്ഥലംമാറ്റം ഏപ്രിൽ 30 നകം നടപ്പാക്കണമെന്നും അന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും അതുണ്ടായില്ല. എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ 3 മുതൽ 5 വർഷം വരെ സ്ക്വാഡിൽ പൂർത്തിയാക്കിയവരാണ് നിലവിൽ ട്രാൻസ്ഫറിനായി ഓൺലൈനിൽ അപേക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പ്രസിഡന്റ് ട്രംപ് ഓഫിസില് പുനഃസ്ഥാപിച്ച ചുവന്ന ലോഞ്ച് ബട്ടന്റെ കഥ
info
• 5 days agoഎംഎൽഎയുടെ വ്യാജ ഒപ്പിട്ട് നിയമസഭയിൽ നിന്നും സാമ്പത്തിക ക്രമക്കേട്; മുൻ പിഎ ക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 5 days agoവാഷിങ്ടൺ വിമാനാപകടം; ട്രംപിന് അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ
oman
• 5 days agoഫ്ലാറ്റിൽ നിന്ന് ചാടി 15 കാരൻ മരിച്ച സംഭവം; മകൻ ക്രൂരമായ റാഗിങ്ങിന് ഇരയായതായി കുടുംബം
Kerala
• 5 days agoസൗഹൃദം സ്ഥാപിച്ച് സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി പണം ആവശ്യപ്പെട്ട് ക്രൂര മർദ്ദനം; 3 പേർ പിടിയിൽ
Kerala
• 5 days agoചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങും, ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടും, വാർത്താസമ്മേളനവും ഒഴിവാക്കാൻ ധാരണ
Cricket
• 5 days agoകുട്ടികൾക്ക് അമിതമായി പാരസെറ്റമോൾ നൽകരുത്; ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും, സഊദി
Saudi-arabia
• 6 days agoസുരക്ഷാ പ്രശ്നം; ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
Kerala
• 6 days ago'ഇൻതിഫാദ'യുടെ ബുദ്ധികേന്ദ്രം സകരിയ സുബൈദി മോചിതൻ; ഇസ്റാഈൽ എക്കാലത്തെയും ശത്രു ആയി പ്രഖ്യാപിച്ച സുബൈദി അടക്കം നൂറോളം തടവുകാരെ കൂടി മോചിപ്പിച്ചു
International
• 6 days agoചെന്നൈയിൽ മൂന്നടിച്ച് മുന്നേറി ബ്ലാസ്റ്റേഴ്സ്
Football
• 6 days agoയുവതി കുളിക്കുന്ന വീഡിയോ മൊബൈലിൽ പകർത്തി; ബിജെപി ജില്ലാ നേതാവായ മുൻ സൈനികൻ അറസ്റ്റിൽ
latest
• 6 days agoഎൽഡിഎഫിനെ അട്ടിമറിച്ച് പനമരം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്
Kerala
• 6 days agoദുബൈയിലെ വാഹന യാത്രയ്ക്ക് ചെലവേറും; 'വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം' നാളെ മുതൽ പ്രാബല്യത്തിൽ
uae
• 6 days agoപൊതുജനത്തിന് വീണ്ടും കെഎസ്ഇബിയുടെ ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി സർചാർജ് ഫെബ്രുവരി മാസത്തിലും പിരിക്കും
Kerala
• 6 days agoസഊദിയിലെ പ്രശസ്തമായ യാംബു പുഷ്പോത്സവത്തിന് തുടക്കമായി
Saudi-arabia
• 6 days agoസംസ്ഥാനത്തെ 200 ആശുപത്രികള് ദേശീയ ഗുണനിലവാര പട്ടികയിൽ; പുതിയതായി 3 ആരോഗ്യ സ്ഥാപനങ്ങള്ക്ക് കൂടി എന്.ക്യു.എ.എസ്. അംഗീകാരം
Kerala
• 6 days agoകെജ്രിവാൾ തന്റെ നിർദ്ദേശങ്ങൾ മറന്ന് പണത്തിന് പിന്നാലെ പോയി; അണ്ണാ ഹസാരെ
National
• 6 days agoവാഷിങ്ടണ് വിമാനാപകടത്തില് എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്; 28 മൃതദേഹങ്ങള് കണ്ടെടുത്തു
International
• 6 days agoഅഭിപ്രായ സ്വതന്ത്ര്യം, മനുഷ്യാവകാശ പ്രവര്ത്തനം തുടങ്ങിയ മേഖലകളിലെ സംഭാവനകള്; ഇലോണ് മസ്കിനെ സമാധാന നൊബേലിന് നാമനിര്ദേശം ചെയ്ത് യൂറോപ്യന് പാര്ലമെന്റ് അംഗം