ഇന്ത്യയിൽ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ തീരുമാനിച്ചതാര്; തീയതി മാറ്റാനുള്ള കാരണമെന്ത്, അറിയാം
2025 ഫെബ്രുവരി ഒന്നിന് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ പണ്ടുമുതലേ ഫെബ്രുവരിയിൽ ആയിരുന്നോ രാജ്യത്ത് ബജറ്റ് അവതരിപ്പിച്ചിരുന്നതെന്ന് ചോദിച്ചാൽ അല്ലെന്ന് വേണം പറയാൻ. ഫെബ്രുവരി അവസാനമാണ് മുൻപ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഫെബ്രുവരി 28 ആയാലും 29 ആയാലും അന്നായിരിക്കും ബജറ്റ് അവതരണം. പിന്നീട് എങ്ങനെയാണ് ബജറ്റ് ഫെബ്രുവരി ഒന്നാം തിയതിയിലേക്ക് മാറിയതെന്ന് നമുക്കൊന്ന് പരിശോധിക്കാം.
2017ൽ മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആണ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനമായ ഫെബ്രുവരി 28 നോ 29നോ കേന്ദ്ര ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. പകരം ഫെബ്രുവരി 1 എല്ലാ വർഷവും ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള തീയതിയായി തിരഞ്ഞെടുത്തു. അതിനുശേഷം എല്ലാ വർഷവും ഇതാണ് പിന്തുടരുന്നത്.
ബജറ്റ് തീയതി മാറ്റിയത് എന്തുകൊണ്ട്?
തൊണ്ണൂറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു പാരമ്പര്യം നിർത്തലാക്കികൊണ്ടാണ് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, 2017 ലെ ബജറ്റ് ഫെബ്രുവരി അവസാന ദിവസമല്ലാതെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. പഴയ തിയതി തീരുമാനിച്ചത് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ്, മാത്രമല്ല, ഫെബ്രുവരി അവസാനം ബജറ്റ് അവതരിപ്പിക്കുന്നത്, പുതിയ സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയങ്ങൾക്കും മാറ്റങ്ങൾക്കും തയ്യാറാകുന്നതിന് സർക്കാരിന് വളരെ കുറച്ച് സമയം മാത്രമേ ഉള്ളൂവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
ഇതനുസരിച്ച്, ബജറ്റ് അവതരണം ഫെബ്രുവരി 1ലേക്ക് മാറ്റി. കൂടാതെ, കൊളോണിയൽ കാലഘട്ടത്തിലെ പതിവായിരുന്ന റെയിൽവേയ്‌ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്ന രീതി ജെയ്റ്റ്‌ലി ഒഴിവാക്കി, തുടർന്ന് കേന്ദ്ര ബജറ്റും റെയിൽവേ ബജറ്റും ഒന്നാക്കി.
തീയതി മാറ്റം കൂടാതെ, കേന്ദ്ര ബജറ്റിന്റെ സമയവും മാറ്റി. 1999-ൽ അന്നത്തെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് ബജറ്റ് സമയം വൈകുന്നേരം 5 മണിയിൽ നിന്ന് രാവിലെ 11 ആക്കി മാറ്റിയത്. അതിനുശേഷം, ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി.
ഫെബ്രുവരി ഒന്നിനാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാണ് നിർമ്മല സീതാരാമൻ.
Find out who decided to change the budget presentation date in India and the reason behind this decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."