ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ
ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ.കളിയുടെ ഒന്നാം പകുതിയിൽ കളം നിറഞ്ഞ ഒമാൻ അബ്ദുൾറഹ്മാൻ അൽമുഷ്ഫിരിയിലൂടെ 17ാം മിനിറ്റിൽ മുന്നിലെത്തിയെത്തുകയായിരുന്നു. പീന്നീട് ആദ്യ പകുതി ആക്രമണ പ്രത്യാക്രമങ്ങൾ നിറഞ്ഞു നിന്നതായിരുന്നുവെങ്കിലും ഗോൾ വല മാത്രം ചലിച്ചില്ല. എന്നാൽ കളിയുടെ രണ്ടാം പകുതി ബഹ്റൈൻ കുതിപ്പായി മാറുകയായിരുന്നു.ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ബഹ്‌റൈൻ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവ് നടത്തി.
കളിയുടെ ആദ്യ പകുതിയിൽ കളം നിറയാഞ്ഞാവാതെ പോയ ബഹ്‌റൈൻ താരങ്ങളുടെ തിരിച്ചു വരവായിരുന്നു ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്‌റ്റേഡിയം രണ്ടാം പകുതിയിൽ സാക്ഷിയായത്.78ാം മിനിറ്റിൽ മുഹമ്മദ് മർഹൂൻ ബഹ്‌റൈന് അനുകൂലമായി ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് കളിയിലേക്ക് തിരിച്ചുവരുകയായിരുന്നു.എന്നാൽ 80ാം മിനിറ്റിൽ ഒമാൻ സെൽഫ് ഗോൾ വഴങ്ങിയതോടെ ബഹ്‌റൈൻ കളിയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
പീന്നീട് ഡിഫെൻസിവിലേക്ക് വലിഞ്ഞ ബഹ്‌റൈൻ ശക്തമായ ഒമാൻ ആക്രമണത്തെ റഗുലർ ടൈമിലും എക്‌സ്ട്രാ ടൈമിലും ശക്തമായി പ്രതിരോധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."