പുതുവർഷത്തിലെ ആദ്യ കിരീടം; മൊണോക്കോയെ തകർത്ത് ഫ്രാൻസിലെ രാജാക്കന്മാരായി പിഎസ്ജി
പാരീസ്: 2025 ഫ്രഞ്ച് ചാമ്പ്യൻസ് ട്രോഫി പാരീസ് സെയ്ന്റ് ജെർമെയ്ൻ. ഫൈനലിൽ മോണോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് പിഎസ്ജി ചാമ്പ്യന്മാരായത്. ഈ വർഷത്തിലെ പിഎസ്ജിയുടെ ആദ്യത്തെ യൂറോപ്യൻ കിരീടം ആണ് ഇത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലും കോളുകൾ നേടാൻ ഇരുടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ ആയിരുന്നു പാരീസിന്റെ വിജയ ഗോൾ പിറന്നത്. മത്സരം ടൈമിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച സമയത്താണ് ഉസ്മാൻ ഡെമ്പലയുടെ ഗോളിലൂടെ പിഎസ്ജി വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ആയിരുന്നു ഡെമ്പലെ ഗോൾ നേടിയത്.
മത്സരത്തിൽ എതിരാളികൾക്കെതിരെ മികച്ച ആധിപത്യം ആയിരുന്നു പിഎസ്ജി പുറത്തെടുത്തത് 60% ബോൾ പൊസഷനും ഫ്രഞ്ച് വമ്പൻമാരുടെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. എതിരാളികളുടെ പോസ്റ്റിലേക്ക് 28 ഷോട്ടുകൾ ആണ് പിഎസ്ജി ഉതിർത്തത് ഇതിൽ 10 എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 12 ഷോട്ടുകൾ നേടാനേ മൊണോക്ക് സാധിച്ചുള്ളൂ ഇതിൽ അഞ്ച് എണ്ണവും ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ പിഎസ്ജിക്ക് സാധിച്ചു.
നിലവിൽ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് പാരീസ് സെയ്ന്റ് ജെർമെയ്ൻ. 16 മത്സരങ്ങളിൽ നിന്നും 12 വിജയവും നാല് സമനിലയും ആയി 40 പോയിന്റ് ആണ് പാരീസിന്റെ കൈവശമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."