HOME
DETAILS

സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല കമന്റ്: നടി ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍ 

  
Web Desk
January 06 2025 | 04:01 AM

Honey Rose Files Complaint Against 27 for Cyber Harassment One Arrested

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിനു താഴെ മോശമായ രീതിയില്‍ കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്. പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കുമ്പളം സ്വദേശിയാണ് അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസടുത്തത്. 

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 27 പേര്‍ക്കെതിരെ നടി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് പരാതി നല്‍കിയത്. ഒരു പ്രമുഖ വ്യക്തി തുടര്‍ച്ചയായി തന്നോട് ലൈംഗികദ്യോത്മകമായ ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ പോകുന്ന ചടങ്ങുകളില്‍ വിളിക്കാതെ അതിഥിയായി വരുന്ന ഈ വ്യക്തി തന്റെ പേര് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു വ്യക്തി ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ മനഃപൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റ്‌സ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനഃപൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു. പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയെയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോത്മകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്.

ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല...

 

 

Actress Honey Rose has filed a complaint against 27 individuals for making offensive comments under her social media posts. The complaint, which includes screenshots of the derogatory remarks, was registered with the Ernakulam Central Police. One person from Kumbalam has already been arrested in connection with the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-01-2024

PSC/UPSC
  •  a day ago
No Image

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ്; ഫെബ്രുവരി 12നകം ഹാജരാക്കണം

International
  •  a day ago
No Image

ശൈത്യകാല അവധിക്കു ശേഷം യുഎഇയിൽ സ്കൂളുകൾ തുറന്നു

uae
  •  a day ago
No Image

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങി തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം 14 മണിക്കൂര്‍ പിന്നിട്ടു

National
  •  a day ago
No Image

കഴിഞ്ഞ വർഷം 5.2 കോടിയിലേറെ യാത്രക്കാർ; ചരിത്ര നേട്ടത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

qatar
  •  a day ago
No Image

ഇത്രയും വൃത്തിഹീനമായ ഭക്ഷ്യശാലയോ; മോംഗിനിസിന്റെ കേക്ക് ഷോപ്പ് ഔട്ട്‌ലെറ്റിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ ഞെട്ടി

National
  •  a day ago
No Image

കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ രാജിവച്ചു

International
  •  a day ago
No Image

മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് പിന്നാലെ ജൈന ക്ഷേത്രവും; മധ്യപ്രദേശില്‍ ജയ് ശ്രീറാം വിളികളോടെ ജൈനക്ഷേത്രം ആക്രമിച്ചു

National
  •  a day ago
No Image

വയനാട് ഡിസിസി ട്രഷർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് കെപിസിസി

Kerala
  •  a day ago
No Image

അൾട്രാ 98 ഒക്ടേൻ പെട്രോൾ വില കുറച്ച് കുവൈത്ത്; വിലക്കുറവ് മാർച്ച് 31 വരെ

Kuwait
  •  a day ago