HOME
DETAILS

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് ആഴ്‌സണൽ ഇതിഹാസത്തിനൊപ്പം; സലാഹ് കുതിക്കുന്നു

  
January 06 2025 | 03:01 AM

muhammed salah equals mat henry goals in epl

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ത്രില്ലർ പോരാട്ടമായി ലിവർപൂൾ-മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം സമനിലയിൽ പിരിഞ്ഞു. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ട് പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മത്സരത്തിൽ ലിവർപൂളിനായി സൂപ്പർതാരം മുഹമ്മദ് സലാഹ് ഗോൾ നേടിയിരുന്നു. പ്രീമിയർ ലീഗിലെ ഈ സീസണിലെ സലാഹിന്റെ 18ാം ഗോൾ ആയിരുന്നു ഇത്. ഈ ഗോളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സലാഹ് നേടുന്ന 175ാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ഇത്ര തന്നെ ഗോളുകൾ നേടിയ ആഴ്സണലിന്റെ മുൻ ഫ്രഞ്ച് താരം തിയറി ഹെൻറിയുടെ ഗോളുകളുടെ എണ്ണത്തിനൊപ്പമെത്താനും സലാഹിന് സാധിച്ചു. എന്നാൽ സലാഹിനെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചുകൊണ്ടാണ് ഹെൻറി ഇത്രയധികം ഗോളുകൾ നേടിയത്. 258 മത്സരങ്ങളിൽ നിന്നുമാണ് ഹെൻറി 175 ഗോളുകൾ നേടിയത്. 282 മത്സരങ്ങളിൽ നിന്നാണ് സലാഹ് ഇത്ര ഗോളുകൾ നേടിയത്. 

സലാഹിന് പുറമെ മത്സരത്തിൽ കോഡി ഗാക്പോ ആണ് ഇവർപൂളിനായി ഗോൾ സ്കോര്ട് ചെയ്തത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ലിസാൻഡ്രോ മാർട്ടിനസ്, അമദ് ഡയല്ലോ എന്നിവരുമാണ് ഗോളുകൾ നേടിയത്. സമനിലയോടെ 46 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് ലിവർപൂൾ ഉള്ളത്. 

19 മത്സരങ്ങളിൽ നിന്നായി 14 വിജയവും നാല് സമനിലയും ഒരു തോൽവിയും ആണ് ലിവർപൂൾ ഇതുവരെ നേടിയത്. പോയിന്റ് പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഉള്ളത്. 20 മത്സരങ്ങളിൽ നിന്നും ആറ് വിജയവും അഞ്ചു സമനിലയും ഒമ്പത് തോൽവിയും അടക്കം 23 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൈവശമുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-01-2024

PSC/UPSC
  •  a day ago
No Image

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ്; ഫെബ്രുവരി 12നകം ഹാജരാക്കണം

International
  •  a day ago
No Image

ശൈത്യകാല അവധിക്കു ശേഷം യുഎഇയിൽ സ്കൂളുകൾ തുറന്നു

uae
  •  a day ago
No Image

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങി തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം 14 മണിക്കൂര്‍ പിന്നിട്ടു

National
  •  a day ago
No Image

കഴിഞ്ഞ വർഷം 5.2 കോടിയിലേറെ യാത്രക്കാർ; ചരിത്ര നേട്ടത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

qatar
  •  a day ago
No Image

ഇത്രയും വൃത്തിഹീനമായ ഭക്ഷ്യശാലയോ; മോംഗിനിസിന്റെ കേക്ക് ഷോപ്പ് ഔട്ട്‌ലെറ്റിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ ഞെട്ടി

National
  •  a day ago
No Image

കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ രാജിവച്ചു

International
  •  a day ago
No Image

മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് പിന്നാലെ ജൈന ക്ഷേത്രവും; മധ്യപ്രദേശില്‍ ജയ് ശ്രീറാം വിളികളോടെ ജൈനക്ഷേത്രം ആക്രമിച്ചു

National
  •  a day ago
No Image

വയനാട് ഡിസിസി ട്രഷർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് കെപിസിസി

Kerala
  •  a day ago
No Image

അൾട്രാ 98 ഒക്ടേൻ പെട്രോൾ വില കുറച്ച് കുവൈത്ത്; വിലക്കുറവ് മാർച്ച് 31 വരെ

Kuwait
  •  a day ago