വി.സി നിയമന മാനദണ്ഡങ്ങൾ മാറും : സെർച്ച് കമ്മിറ്റി കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ; പ്രഖ്യാപനം ഇന്ന്
തേഞ്ഞിപ്പലം: രാജ്യത്തെ സർവകലാശാലകളിലെ വി.സി നിയമനരീതി മാറ്റാൻ യു.ജി.സി പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നു. പുതിയ യു.ജി.സി റെഗുലേഷൻ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. സർവകലാശാല വി.സിമാരോട് പ്രഖ്യാപന യോഗത്തിൽ ഓൺലൈനായി പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
വി.സിമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റികൾ കേന്ദ്രസർക്കാർ നിയന്ത്രണത്തിലാകുമെന്നാണ് സൂചന. ഇതോടെ സർവകലാശാലകൾ സമ്പൂർണമായി യു.ജി.സി യുടെ നിയന്ത്രണത്തിലാകാനാണ് സാധ്യത.
അധ്യാപക യോഗ്യതയിലും മാറ്റം വരും
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും ഇതോടെ മാറ്റം വരും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കാനാണ് യു.ജി.സി പുതിയ കരട് പുറത്തിറക്കുന്നതെന്നാണ് വിശദീകരണം. നിലവിലെ അധ്യാപക പ്രമോഷൻ മാനദണ്ഡങ്ങളിലും പ്രബന്ധ പ്രസിദ്ധീകരണ നിബന്ധനകളിലും മാറ്റമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."