HOME
DETAILS

ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അവൻ; ഇന്ത്യൻ താരത്തെ പ്രശംസിച്ച് സച്ചിൻ

  
January 06 2025 | 02:01 AM

sachin tendulker praises jasprit bumrah great performance in border gavsasker trophy

ബോർഡർ ഗവാസ്കർ ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ബുംറയെ ലോകത്തിലെ മികച്ചവൻ എന്നാണ് സച്ചിൻ വിശേഷിപ്പിച്ചത്. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് സച്ചിൻ ഇക്കാര്യം അറിയിച്ചത്. മാത്രമല്ല പരമ്പര വിജയിച്ച ഓസ്‌ട്രേലിയക്ക് സച്ചിൻ അഭിനന്ദനങ്ങൾ നൽകുകയും ചെയ്തു.

'0-1 എന്ന നിലയിൽ നിന്നും തിരിച്ചുവന്ന് പരമ്പര 3-1ന് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ പ്രകടനം പ്രശംസനീയമാണ്. ബോർഡർ ഗവാസ്‌കർ ട്രോഫി നേടിയതിന് അവർക്ക് അഭിനന്ദനങ്ങൾ. 'ജാസ്' ലോകത്തിലെ ഏറ്റവും മികച്ചതാണ്,' സച്ചിൻ എക്‌സിൽ കുറിച്ചു.

ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചു മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകളാണ്‌ ബുംറ നേടിയത്. ഓസ്‌ട്രേലിയയിൽ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമായും ബുംറ മാറിയിരുന്നു. 1977-78ൽ നടന്ന പരമ്പരയിൽ ബിഷൻ സിംഗ് ബേദി 31 വിക്കറ്റുകൾ നേടിയ ബിഷൻ സിംഗ് ബേദിയുടെ റെക്കോർഡാണ് ബുംറ മറികടന്നത്. ഈ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ പരമ്പരയിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു. 

അവസാന ടെസ്റ്റ് മത്സരത്തിൽ ബുംറക്ക് പരുക്ക് പറ്റിയിരുന്നു. മത്സരത്തിൽ പരുക്കേറ്റ ബുംറ മെഡിക്കൽ ടീമിനൊപ്പം ഗ്രൗണ്ട് വിടുകയായിരുന്നു. അഞ്ചാം ടെസ്റ്റിൽ നിന്നും സ്വയം പിന്മാറിയ രോഹിത് ശർമ്മക്ക് പകരം ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്.  രണ്ടാം ഇന്നിംഗ്‌സിൽ ബുംറയുടെ അഭാവം ഇന്ത്യൻ ബൗളിംഗിൽ കനത്ത തിരിച്ചടിയാണ് നൽകിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം തീരുമാനം

Kerala
  •  4 hours ago
No Image

ടൂറിസ്റ്റ് ബസുകളിലെ അനധികൃത ലൈറ്റുകൾക്കും ഫിറ്റിങ്ങുകൾക്കും 5000 രൂപ പിഴ; ഹൈക്കോടതി നിർദേശം

Kerala
  •  4 hours ago
No Image

9A കോട്ല മാർഗ് റോഡ്, ഇന്ദിരാ ഭവൻ; കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം, ഉദ്ഘാടനം ജനുവരി 15ന്

National
  •  4 hours ago
No Image

നേപ്പാള്‍ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി; 188 പേര്‍ക്ക് പരുക്ക്

International
  •  5 hours ago
No Image

എടയാര്‍ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  5 hours ago
No Image

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ ബാലൻ കിണറ്റിൽ വീണ് മരിച്ചു

Kerala
  •  5 hours ago
No Image

സഊദിയിൽ കനത്ത മഴ; മക്കയിലും മദീനയിലും ആളുകൾ കുടുങ്ങി

Saudi-arabia
  •  5 hours ago
No Image

തൃശ്ശൂരിൽ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്ത് മാള പൊലീസ്

Kerala
  •  5 hours ago
No Image

പത്തിയൂർ ഹൈസ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളിൽ വൈഫൈ സേവനവുമായി എയർ ഇന്ത്യ

uae
  •  6 hours ago