അവനെ നേരിടുന്നത് എപ്പോഴും ഒരു പേടി സ്വപ്നമായിരുന്നു: ഉസ്മാൻ ഖവാജ
സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുംറയെ നേരിട്ടപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. പരമ്പരയിൽ ബുംറയെ നേരിട്ടത് ഒരു പേടി സ്വപ്നമായിരുന്നുവെന്നാണ് ഖവാജ പറഞ്ഞത്. എബിസി സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് ഖവാജ ഇക്കാര്യം പറഞ്ഞത്.
'എനിക്ക് ബുംറയെ ആണ് എപ്പോഴും കിട്ടിയിരുന്നത്. അവന് പരിക്ക് പറ്റി. ആ വിക്കറ്റിൽ അവനെ അഭിമുഖീകരിക്കുന്നത് ഒരു പേടി സ്വപ്‌നമായിരുന്നു. എന്നാൽ അവന് പരിക്ക് പറ്റി കാണാതിരുന്നപ്പോൾ ഞങ്ങൾ വിചാരിച്ചു. ഇത് ഞങ്ങൾക്ക് ഇവിടെ ഒരു നല്ല അവസരം ആണ് ലഭിച്ചിരിക്കുന്നത്. ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും കഠിനമായ ബൗളറാണ് അദ്ദേഹം,; ഉസ്മാൻ ഖവാജ പറഞ്ഞു.
പരമ്പരയിൽ അഞ്ചു ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 184 റൺസാണ് ഖവാജ നേടിയത്. പല മത്സരങ്ങളിലും ബുംറയുടെ പന്തിൽ ആയിരുന്നു ഖവാജ പുറത്തായത്. പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകളാണ് ബുംറ നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ പരമ്പരയിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു.
അവസാന ടെസ്റ്റ് മത്സരത്തിൽ ബുംറക്ക് പരുക്ക് പറ്റിയിരുന്നു. മത്സരത്തിൽ പരുക്കേറ്റ ബുംറ മെഡിക്കൽ ടീമിനൊപ്പം ഗ്രൗണ്ട് വിടുകയായിരുന്നു. അഞ്ചാം ടെസ്റ്റിൽ നിന്നും സ്വയം പിന്മാറിയ രോഹിത് ശർമ്മക്ക് പകരം ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."