HOME
DETAILS

ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിനായി പിഎസ്‌ജി - മൊണാക്കോ താരങ്ങൾ ദോഹയിൽ

  
Web Desk
January 03 2025 | 15:01 PM

PSG and Monaco Stars Arrive in Doha for French Super Cup

ദോഹ: ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിനായി ഫുട്ബോൾ താരങ്ങൾ ദോഹയിലെത്തി. ലോകകപ്പ് വേദികളിലൊന്നായിരുന്ന 974 സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച രാത്രി 7.30ന് ആണ് മത്സരം.

ഫ്രഞ്ച് ലീഗിലെ പ്രമുഖ ടീമുകളായ പിഎസ്‌ജി -എ. എസ് മൊണാക്കോ താരങ്ങളാണ് ഇന്നലെ ദോഹയിലെത്തിയത്. രാത്രി വൈകി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങൾ ഇന്നും നാളെയും പരിശീലനത്തിരക്കിലാകും.

Untitledfsdhffgjh.jpg

2022 ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച മാർക്വിനോസ്, ഔസ്‌മാൻ ഡെംബെലെ, ലീ കാങ്-ഇൻ, മൊറോക്കൻ താരം അഷ്റഫ് ഹക്കിമി തുടങ്ങിയ താരങ്ങൾ പി എസ് ജിക്കായി കളത്തിൽ ഇറങ്ങുമ്പോൾ ജാപ്പനീസ് താരം തകുമി മിനാമിനോയും മൊറോക്കൻ താരം എലീസെ ബെൻ സെഗീറും ഉൾപ്പെടുന്ന കരുത്തരുടെ നിരയെയാണ് എഎസ് മൊണാക്കോ കളത്തിലിറക്കുന്നത്.

ഫുട്ബോൾ ആരാധകർക്കായി ഇന്ന് വൈകിട്ട് 3.00 മുതൽ 6 മണി വരെ സിറ്റി സെന്ററിൽ ട്രോഫി പ്രദർശനം സംഘടിപ്പിച്ചിരുന്നു. ജേതാക്കൾക്ക് നൽകുന്ന ട്രോഫി അടുത്തു കാണാനും, ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാനും ഇത് ആരാധകർക്ക് അവസരമൊരുക്കി. മത്സരടിക്കറ്റുകൾ https://www.roadtoqatar.qa/enഎന്ന വെബ്സൈറ്റിലൂടെ സ്വന്തമാക്കാം. ഒരാൾക്ക് പരമാവധി പത്ത് ടിക്കറ്റ് വരെ വാങ്ങാം.

The stars of PSG and Monaco have arrived in Doha, Qatar, ahead of their highly-anticipated French Super Cup clash.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറുതിയില്ലാത്ത വംശഹത്യ; ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ മരണ മഴ, ഒരു കുഞ്ഞ് കൂടി മരവിച്ചു മരിച്ചു

International
  •  3 hours ago
No Image

പൊലിസിനെ നിലത്തിട്ട് ചവിട്ടി, ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചത് അന്‍വറിന്റെ പ്രേരണയില്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  4 hours ago
No Image

അവനെ നേരിടുന്നത് എപ്പോഴും ഒരു പേടി സ്വപ്നമായിരുന്നു: ഉസ്മാൻ ഖവാജ

Cricket
  •  4 hours ago
No Image

അവിശ്വാസ പ്രമേയത്തില്‍ അടിപതറി എല്‍.ഡി.എഫ്; പനമരം പഞ്ചായത്ത് ഭരണം നഷ്ടമായി

Kerala
  •  4 hours ago
No Image

കണ്ണൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങി പുലി; മയക്കുവെടി വെയ്ക്കും

Kerala
  •  4 hours ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് പുതിയ വൈസ് ക്യാപ്റ്റൻ; വമ്പൻ മാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  5 hours ago
No Image

അന്‍വറിന്റെ അറസ്റ്റിനെതിരെ യു.ഡി.എഫ് നേതാക്കള്‍; പ്രതികാര നടപടിയെന്ന് വി.ഡി സതീശന്‍, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  5 hours ago
No Image

രാജ്യത്ത് എച്ച്.എം.പി.വി വൈറസ് ബാധ; കേസ് സ്ഥിരീകരിച്ചത് ബംഗളൂരുവില്‍, എട്ട് മാസം പ്രായമുള്ള കുഞ്ഞിന്

National
  •  5 hours ago
No Image

നവീന്‍ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണമില്ല;  ഭാര്യയുടെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  5 hours ago
No Image

ധോണിയുടെ കീഴിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഓൾ റൗണ്ടർ ഏകദിനത്തിൽ നിന്നും വിരമിച്ചു

Cricket
  •  6 hours ago