റിയല്‍ എസ്‌റ്റേറ്റ് വിപണി നിയന്ത്രിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: റിയല്‍ എസ്‌റ്റേറ്റ് വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളും മാര്‍ക്കറ്റിങ്ങും സംബന്ധിച്ച മാനദണ്ഡങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
കുവൈത്തിലോ, അല്ലെങ്കില്‍ അന്തര്‍ ദേശീയ തലത്തിലോ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറേജ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക് മാത്രമായിരിക്കും ഇനി പരസ്യങ്ങള്‍ നല്‍കാന്‍ സാധിക്കുക. മാത്രമല്ല ഇവരുടെ ലൈസന്‍സ് സാധുവായിരിക്കുകയും വേണം.
വില്‍പന, വാങ്ങല്‍, ലീസ്, വാടക, കൈമാറ്റം അല്ലെങ്കില്‍ ഒരു നിര്‍ദിഷ്ട സ്വത്ത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ സംബന്ധിച്ച പ്രചാരണത്തേയും റിയല്‍ എസ്‌റ്റേറ്റ് പരസ്യങ്ങളായി നിര്‍വചിക്കാം.
പത്രങ്ങളില്‍, മാസികകളില്‍, ഇന്റര്‍നെറ്റില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍, പൊതുസ്ഥലങ്ങളില്‍, റോഡുകളില്‍, പ്രദര്‍ശനങ്ങളില്‍ അല്ലെങ്കില്‍ മറ്റ് ഏത് പരസ്യ രീതിയിലൂടെയും ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.
Kuwait has introduced new regulations to oversee the real estate market, ensuring greater transparency and stability in the sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."