HOME
DETAILS

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

ADVERTISEMENT
  
November 14 2024 | 13:11 PM

UAE Indian Schools Commence KG 1 Admissions

അബൂദബി: യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. 2025 ഏപ്രിലില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള നടപടികളാണ് തുടങ്ങിയിരിക്കുന്നത്. അപേക്ഷകരുടെ എണ്ണത്തിന് അനുസൃതമായി ഇന്ത്യന്‍ സ്‌കൂളുകളില്‍ സീറ്റുകള്‍ ലഭ്യമല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പുതിയ സ്‌കൂളുകള്‍ ആരംഭിക്കുകയോ നിലവിലെ സ്‌കൂളുകളില്‍ പുതിയ ഡിവിഷന് അനുമതി നല്‍കുകയോ ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. താരതമ്യേന കുറഞ്ഞ ഫീസുള്ള സ്‌കൂളുകള്‍ക്കാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. ലഭ്യമായ സീറ്റിനേക്കാള്‍ പത്തിരട്ടിയിലേറെ അപേക്ഷകള്‍ ലഭിച്ച സ്‌കൂളുകള്‍ വരെയുണ്ട്. അതേസമയം ചില സ്‌കൂളുകള്‍ കുട്ടികളെ തിരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. എന്നാല്‍ ചില സ്‌കൂളുകള്‍ അപേക്ഷ ലഭിച്ച ക്രമമനുസരിച്ചും അഭിമുഖത്തിലൂടെയുമാണ് പ്രവേശനം നല്‍കുന്നത്.

ആകെ 100 സീറ്റുകളാണ് ബനിയാസിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലുള്ളത്. അതേസമയം 3,500 അപേക്ഷകളാണ് ലഭിച്ചത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളുടെ അപേക്ഷകള്‍ മാത്രം 300 ലധികം വരുമെന്നാണ് പ്രിന്‍സിപ്പല്‍ ഡോ. ബിനൊ കുര്യന്‍ പറയുന്നത്. അതുകൊണ്ട് തന്നെ നേരിട്ട് അഭിമുഖം നടത്തി പ്രവേശനടപടികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അബൂദബി മോഡല്‍ പ്രൈവറ്റ് സ്‌കൂളില്‍ ലഭിച്ച 5975 അപേക്ഷകളില്‍ 2500 എണ്ണവും കെജി 1 ന്  വേണ്ടിയുള്ളതായിരുന്നു.

Indian schools in the UAE have started their admission process for KG 1. Parents can now enroll their children in renowned institutions like Global Indian International School (GIIS) Dubai, which offers a comprehensive curriculum and holistic education framework.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  12 hours ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  12 hours ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  12 hours ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  13 hours ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  13 hours ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  14 hours ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  16 hours ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  16 hours ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  16 hours ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  16 hours ago