'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്
ലണ്ടന്‍: യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ് യുകെയിലെ മലയാളി ഗവേഷകനായ ഡോ.മഹ്മൂദ് കൂരിയയ്ക്ക് ഇന്‍ഫോസിസ് പ്രൈസ് 2024 അവാര്‍ഡ്. 'മാരിടൈം ഐലന്‍ ഇന്‍ ഗ്ലോബല്‍ പെര്‍സ്‌പെക്ടീവ്' എന്ന വിഷയത്തിലെ സംഭവനയ്ക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗത്തിലാണ് അവാര്‍ഡ്. ഗോൾഡ് മെഡലും ഫലകവും ഒരു ലക്ഷം യുഎസ് ഡോളർ ആണ് സമ്മാനത്തുക.
കേരളത്തിന്റെ വിവിധ കാലഘട്ടങ്ങളെ ആധാരമാക്കിയായിരുന്നു പഠനം. നേരത്തെ നെതര്‍ലാന്‍ഡ്‌സിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍ നിന്ന് കൂരിയയ്ക്ക് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു.
മലപ്പുറം സ്വദേശിയായ കൂരിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയിലാണു മഹ്മൂദ് പഠിച്ചത്. ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദം. ശേഷം ഡല്‍ഹി ജെഎന്‍യു, ലെയ്ഡന്‍ സര്‍വകലാശാല തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് തുടങ്ങിയവ നേടി.
2024ലെ ഇന്‍ഫോസിസ് പ്രൈസ് ജേതാക്കളെ തിരഞ്ഞെടുത്തത് പ്രശസ്ത പണ്ഡിതന്മാരും വിദഗ്ധരും അടങ്ങുന്ന അന്താരാഷ്ട്ര ജൂറി അംഗങ്ങളാണ്. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ (ISF) സാമ്പത്തിക ശാസ്ത്രം, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സ് എന്നീ ആറ് വിഭാഗങ്ങളിലായി വിജയികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."