സ്വപ്നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന് ദാസ് മാപ്പുസാക്ഷിയായി
തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസ് മാപ്പുസാക്ഷിയായി.
സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിന് ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ അപേക്ഷതിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതില്‍ എതിപ്പില്ലെന്ന് പൊലിസ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് സച്ചിന് ഹരജി നല്‍കിയത്. 19 ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.
കേസിനെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും താന്‍ നിരപരാധിയാണ്, മാപ്പുസാക്ഷിയാക്കണം എന്നായിരുന്നു സച്ചിന് ദാസിന്റെ ഹരജിയുടെ ഉള്ളടക്കം.
സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും സച്ചിന്‍ദാസ് രണ്ടാം പ്രതിയുമായിരുന്നു. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണു സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."