'സരിന് പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്'; പുകഴ്ത്തി ഇ.പി
പാലക്കാട്: പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.സരിനെ പുകഴ്ത്തി എല്‍.ഡി.എഫ് മുന്‍ കണ്‍വീനര്‍ ഇ.പി ജയരാജന്. ജനസേവനത്തിനായി ജോലി പോലും രാജിവച്ച ഉത്തമനായ ചെറുപ്പക്കാരനാണ് സരിനെന്ന് പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാര്‍ഥിത്വമെന്നും ഇ.പി പറഞ്ഞു.
അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും തൊഴിലാളികള്‍ക്ക് ഒപ്പമായിരുന്നു. വിശ്വസിച്ച രാഷ്ട്രീയത്തില്‍ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല. പാലക്കാടിന്റെ വികസനമുരടിപ്പ് മാറ്റാന്‍ സരിനു കഴിയും. സരിന്റെ വിജയമാണ് ഇവിടുത്തെ ചെറുപ്പക്കാരും സ്ത്രീകളും ആഗ്രഹിക്കുന്നത്. വയ്യാവേലിയല്ല. സരിന് നല്ല സ്വതന്ത്രന്''- ഇ.പി പറഞ്ഞു.
എന്റെ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ആര്‍ക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല. പ്രസാധനത്തിന് പലരും സമീപിച്ചിരുന്നു. ആര്‍ക്കും നല്‍കിയിട്ടില്ല. ഞാന്‍ ആര്‍ക്കും കരാര്‍ കൊടുത്തിട്ടില്ല. ഞാനാണ് എന്റെ ആത്മകഥ എഴുതുന്നത്. എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാന്‍ ഒരാളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താന്‍ ഏല്പിച്ച ആളെ സംശയിക്കുന്നില്ല. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പ് നടന്നത് ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പ് വെളിപ്പെടുത്തി എന്ന രീതിയില്‍ പുറത്തുവിട്ടു. അതും ഗൂഢാലോചനയാണെന്നും ആത്മകഥാ വിവാദത്തില്‍ ഇപി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."