കെ.കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല
കണ്ണുര്‍: കണ്ണൂര്‍ ജില്ലയുടെ പുതിയ അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പ്രതിയായതിനു പിന്നാലെ പി.പി ദിവ്യയെ സ്ഥാനത്തു നിന്ന് മാറ്റിയതിനെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് രത്നകുമാരി വിജയിച്ചത്. അതേസമയം, പി.പി ദിവ്യ വോട്ടുചെയ്യാനെത്തിയില്ല.
രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്നകുമാരി പറഞ്ഞു. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലുള്ളതെന്നും അപ്രതീക്ഷിതമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതെന്നും രത്നകുമാരി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."