മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന
ദോഹ: മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍ നാളെ രാവിലെ 6.05ന് പ്രാര്‍ഥന നടക്കും. ഇത്തവണ മഴ തീരെ കുറഞ്ഞ സാഹചര്യത്തിലാണ് ഖത്തര്‍ അമീര്‍ വിശ്വാസികളോട് പ്രാര്‍ഥനക്ക് ആഹ്വാനം ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 110 ഇടങ്ങളില്‍ പ്രാര്‍ഥനക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 6.05നാണ് മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കും, മതകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നമസ്‌കാരം നടക്കുന്ന കേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലുസൈലിലെ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ അമീര്‍ നമസ്‌കാരം നിര്‍വഹിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റിനിര്‍ത്തിയാല്‍ ഇത്തവണ ഖത്തറില്‍ മഴ കുറവാണ്. മഴ കുറയുമ്പോളും വരള്‍ച്ച അനുഭവപ്പെടുമ്പോളും പ്രാര്‍ഥിക്കാനുള്ള പ്രവാചക ചര്യ പിന്തുടര്‍ന്നാണ് അമീറിന്റെ ആഹ്വാനം.
In response to the ongoing dry spell, Qatar's Emir has invited citizens to join nationwide prayers for rain, scheduled to take place tomorrow at 6:05 AM across various centers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."