HOME
DETAILS

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

  
November 13 2024 | 16:11 PM

Qatar Balloon Festival 2024 Dates Announced

ദോഹ: അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും. ഡിസംബര്‍ 12ന് ആരംഭിക്കുന്ന മേളയില്‍ അമ്പതിലേറെ കൂറ്റന്‍ ബലൂണുകളാണ് വിസ്മയം തീര്‍ക്കാനെത്തുക. ബലൂണ്‍ ഫെസ്റ്റിവലിന്റെ മുന്‍ പതിപ്പുകളെപ്പോലെ ഈ വര്‍ഷവും സന്ദര്‍ശകര്‍ക്കായി വിവിധ വിനോദ പരിപാടികളാണ് ഒരുക്കുന്നത്. ഹോട്ട് എയര്‍ ബലൂണുകളുടെ നിര്‍മാണം പരിചയപ്പെടുന്നതിനും ഇത്തവണ അവസരമൊരുക്കും.

ഫെസ്റ്റിവലില്‍ വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമായി 50ലധികം ഹോട്ട് എയര്‍ ബലൂണുകളുടെ പ്രദര്‍ശനം, പ്രത്യേക ഫാമിലി ഏരിയ, കുട്ടികള്‍ക്കുള്ള ഗെയിമുകള്‍, രുചിവൈവിധ്യങ്ങളുടെ ഫുഡ്‌കോര്‍ട്ട് എന്നിങ്ങനെയുള്ള നിരവധി ആകര്‍ഷണങ്ങള്‍ ഉണ്ടാകും.

ഹോട്ട് എയര്‍ ബലൂണില്‍ സഞ്ചരിച്ച് ഖത്തറിന്റെ ഭംഗി ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. രാവിലെയാണ് ബലൂണില്‍ പറന്ന് ഖത്തര്‍ കാണാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. ആകാശയാത്രയുടെ അനുഭവം കൂടുതല്‍ പേരിലെത്തിക്കാന്‍ സബ്‌സിഡി നിരക്കില്‍ 499 ഖത്തര്‍ റിയാലിന് 1000 ടിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

ടിക്കറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. കതാറയില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി പത്ത് വരെ കാര്‍ണിവല്‍ ഗെയിംസ്, ലേസര്‍ ഷോ, തുടങ്ങി വിവധ പരിപാടികള്‍ നടക്കും. ഡിസംബര്‍ 12ന് ആരംഭിക്കുന്ന മേള ഡിസംബര്‍ 21 ന് സമാപിക്കും.

Get ready for a spectacular aerial display! The 5th Qatar Balloon Festival will soar into action from December 12 to 21, offering a mesmerizing experience with colorful hot air balloons, entertainment, and family-friendly activities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago