HOME
DETAILS

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

  
November 13 2024 | 16:11 PM

Malayali couple found dead in Saudi

റിയാദ്: സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലാണ് സംഭവം.

ശരത്തിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സ്ഥിരമായി ജോലിക്ക് വന്നിരുന്ന ശരതിനെ ഇന്ന് കാണാത്തതിനെ തുടർന്ന് സ്പോൺസർ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറെ നേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് പോലീസ് സഹായത്തോടെ വാതിൽ തുറന്ന് അകത്തു പ്രവേശിപ്പിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് രണ്ടു മാസം മുമ്പാണ് ഭാര്യ പ്രതീയെ സഊദിയിലേക്ക് കൊണ്ടുവന്നത്. മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല.  ശരത്തിന്റെ പിതാവ്: മണി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടി ഉൾപ്പെടുത്തി റോയൽ ഒമാൻ പൊലിസ് 

oman
  •  6 days ago
No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  6 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  6 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  6 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  6 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  6 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  6 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  6 days ago