HOME
DETAILS

മൂന്ന് ട്രില്ല്യണ്‍ ദിര്‍ഹം കടന്ന് യുഎഇയുടെ വിദേശ വ്യാപാരം

  
February 05 2025 | 08:02 AM

UAEs foreign trade has crossed three trillion dirhams

അബൂദബി: ചരിത്രത്തില്‍ ആദ്യമായി 2024 അവസാനത്തോടെ യുഎഇയുടെ വിദേശ വ്യാപാരം 3 ട്രില്ല്യണ്‍ ദിര്‍ഹത്തിലെത്തിയെന്ന് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. എക്‌സില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ സാമ്പത്തിക നേട്ടത്തെ 'ചരിത്രപരമായ നാഴികക്കല്ല്' എന്നാണ് വിശേഷിപ്പിച്ചത്.

'2024ല്‍ ആഗോള വ്യാപാരം വെറും 2 ശതമാനം മാത്രം വളര്‍ന്നപ്പോള്‍, യുഎഇയുടെ വിദേശ വ്യാപാരം ആ നിരക്കിന്റെ ഏഴ് മടങ്ങാണ് വര്‍ധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 14.6 ശതമാനം വളര്‍ച്ചയാണ് യുഎഇ കൈവരിച്ചത്,' അദ്ദേഹം കുറിച്ചു.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങളാണ് ഈ വിജയത്തിന് കാരണമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ (സിഇപിഎ) സ്വാധീനവും യുഎഇ വൈസ് പ്രസിഡന്റ് എടുത്തുപറഞ്ഞു.

'ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള ഈ കരാറുകള്‍ മറ്റു രാജ്യങ്ങളുമായുള്ള നമ്മുടെ എണ്ണ ഇതര വ്യാപാരത്തില്‍ 135 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധനവിനാണ് കാരണമായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനവാണിത്,' യുഎഇ വൈസ് പ്രസിഡന്റ് പറഞ്ഞു.

വിദേശ വ്യാപാരം 3 ട്രില്ല്യണ്‍ ദിര്‍ഹം എന്ന ലക്ഷ്യം കൈവരിക്കുന്നത് യുഎഇയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കുതിച്ചുചാട്ടമാണ്. 2031 ഓടെ 4 ട്രില്യണ്‍ ദിര്‍ഹം എന്ന വലിയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് യുഎഇ ഇപ്പോള്‍.

യുഎഇ സമ്പദ്‌വ്യവസ്ഥ കുതിച്ചുചാട്ടത്തിലൂടെ വികസിച്ചുകൊണ്ടിരിക്കുകയാണ്. 53 വര്‍ഷത്തിനുള്ളില്‍ 24 മടങ്ങ് വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. അനിശ്ചിതത്വത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ ജിഡിപി, എഫ്ഡിഐ, എണ്ണയിതര വിദേശ വ്യാപാരം എന്നിവ ആഗോള പ്രവണതകളെ വെല്ലുവിളിക്കുന്നുവെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സെയൂദി മുന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2031 ആകുമ്പോഴേക്കും മൊത്ത ആഭ്യന്തര ഉത്പാദനം 3 ട്രില്യണ്‍ ദിര്‍ഹമായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് രാജ്യം എന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി ഒരു പ്രത്യേക അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

'യുഎഇ സ്വന്തം സാമ്പത്തിക ഭാവി രൂപപ്പെടുത്തുകയാണ്... ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. കാരണം സ്ഥിരതയിലാണ് അഭിവൃദ്ധി കെട്ടിപ്പടുക്കുന്നത്,' അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച സംഭവം; പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

'ഫലസ്തീന്‍ വില്‍പനക്കുള്ളതല്ല' ട്രംപിന്റെ വംശീയ ഉന്മൂലന പദ്ധതിക്കെതിരെ യു.എസില്‍ വന്‍ പ്രതിഷേധം

International
  •  7 hours ago
No Image

യുഎഇ; ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍, ടിക്കറ്റിന് യഥാര്‍ത്ഥ വിലയേക്കാള്‍ ആറിരട്ടി വരെ

uae
  •  8 hours ago
No Image

സ്‌കൂട്ടര്‍ പകുതി വിലയ്ക്ക്'; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി, പഞ്ചയത്തംഗങ്ങളും തട്ടിപ്പിനിരയായി

Kerala
  •  8 hours ago
No Image

കാറും ജീപ്പും മാത്രമല്ല, സഊദിയില്‍ ഇനി മുതല്‍ വിമാനവും വാടകക്കെടുക്കാം

Saudi-arabia
  •  9 hours ago
No Image

കോട്ടയത്ത് ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി മരുമകന്‍; പൊള്ളലേറ്റ് ഇരുവരും മരിച്ചു

Kerala
  •  9 hours ago
No Image

ദുബൈയില്‍ ഒരുങ്ങുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റിസോര്‍ട്ട്

uae
  •  9 hours ago
No Image

'ഗസ്സ ഞങ്ങള്‍ സ്വന്തമാക്കും' ഫലസ്തീന്‍ ജനതയെ ഒഴിപ്പിച്ച് ഗസ്സ മുനമ്പ് കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കും' വംശീയ ഉന്മൂലനം പരസ്യമായി പ്രഖ്യാപിച്ച് ട്രംപ്

International
  •  9 hours ago
No Image

മിന്നൽ കുതിപ്പിൽ പൊന്നിൻവില; പവന് 63000 കടന്നു, ഇന്ന് 760 രൂപ കൂടി 63,240 ആയി 

International
  •  10 hours ago
No Image

ദേശീയ ദിനം: കുവൈത്തില്‍ അഞ്ചുദിവസത്തെ അവധി| Holiday day in Kuwait 

Kuwait
  •  10 hours ago