HOME
DETAILS

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ ഉത്തരവുമായി ഹൈക്കോടതി; വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ 2 ടവർ പൊളിക്കണം

  
Web Desk
February 03 2025 | 13:02 PM

High Court again orders demolition of flats in Kochi 2 towers of soldiers flats in vyttila  to be demolished

കൊച്ചി: കൊച്ചി വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ചന്ദർ കുഞ്ച് എന്ന അപ്പാർട്ട്മെന്റിന്റേ സമുച്ചയത്തിന്റെ  രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്നാണ്  ഹൈക്കോടതി ഉത്തരവ് . മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ഫ്ലാറ്റ് നിർമ്മിച്ചിരിക്കുന്നത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നല്‍കി. ഫ്ലാറ്റുകൾ പൊളിച്ച് നിൽക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 

വൈറ്റിലേക്ക് അടുത്ത് സിൽവർ സാൻഡ് ഐലൻഡിലാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ ഉള്ളത്. മൂന്ന് ടവറുകൾ ആയി 264 ഫ്ലാറ്റുകളാണ് സ്ഥലത്തുള്ളത്. ഫ്ലാറ്റുകളുടെ താമസക്കാർക്ക് പ്രതിമാസ വാടക നൽകണമെന്നും പുതിയ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 21000 മുതൽ 23000 വരെ രൂപ മാസ വാടക ഇനത്തിൽ നൽകണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി; പുതുതായി 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും വരുന്നു

National
  •  6 hours ago
No Image

മിഹിറിന്റെ ആത്മഹത്യയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും; സ്‌കൂളിനോട് എന്‍ഒസി ആവശ്യപ്പെട്ടു

Kerala
  •  6 hours ago
No Image

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു

National
  •  6 hours ago
No Image

രാഷ്ട്രപതിയേക്കുറിച്ചുള്ള വിവാദ പരാമർശം; സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് 

National
  •  6 hours ago
No Image

ഞാനിപ്പോൾ റയലിൽ ആയിരുന്നെങ്കിൽ അവനെ കളി പഠിപ്പിക്കുമായിരുന്നു: റൊണാൾഡോ

Football
  •  7 hours ago
No Image

ചാമ്പ്യൻസ് ട്രോഫിയിലെ ടോപ് സ്‌കോറർമാർ ആ രണ്ട് താരങ്ങളായിരിക്കും: ടിം സൗത്തി

Cricket
  •  7 hours ago
No Image

ഗതാഗതക്കുരുക്കിന് പരിഹാരമാകും; ബെം​ഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസ് വരുന്നു

National
  •  7 hours ago
No Image

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  8 hours ago
No Image

ക്രിക്കറ്റിലെ എന്റെ വിജയത്തിന് കാരണം അദ്ദേഹമാണ്: അഭിഷേക് ശർമ്മ

Cricket
  •  8 hours ago
No Image

ആധാർ കാർഡ് എങ്ങനെ സുരക്ഷിതമാക്കാം; അറിയേണ്ടതെല്ലാം

National
  •  8 hours ago