രാഷ്ട്രപതിയേക്കുറിച്ചുള്ള വിവാദ പരാമർശം; സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമർശത്തിൽ ബിജെപി അവകാശലംഘന നോട്ടീസ് നൽകി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പരാമർശിച്ച് നടത്തിയ 'പാവം സ്ത്രീ' എന്ന പരാമർശത്തിലാണ് സോണിയാ ഗാന്ധിക്കെതിരേ പാർലമെന്റിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. രാജ്യത്തിൻ്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണ് സോണിയയുടെ പരാമർശങ്ങളെന്നും ഇതിനെ അപലപിക്കുന്നെന്നും ബിജെപി അംഗങ്ങൾ പറഞ്ഞു.
ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി നടത്തിയ പരാമർശമാണ് വിവാദമായത്. പ്രസംഗത്തിന്റെ അവസാനത്തോടെ 'രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാൻ പറ്റാത്ത നിലയിലേക്കെത്തി. പാവം' എന്നാണ് സോണിയ പറഞ്ഞത്.
അതേസമയം അനാദരവോടെയുള്ള പ്രതികരണമാണ് സോണിയയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്. വിഷയം വിവാദമായതോടെ സോണിയ ഗാന്ധിയുടെ പരാമർശത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവനും പ്രസ്‌താവനയിറക്കി. കോൺഗ്രസ് നേതാവിൽ നിന്നുണ്ടായത് രാഷ്ട്രപതി ഭവൻ്റെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണെന്ന് രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
സോണിയ ഗാന്ധിയുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള അനാദരവും ഉണ്ടായിട്ടില്ലെന്നും പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മകളും എംപിയുമായ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയിരുന്നു.
"എന്റ അമ്മയ്ക്ക് 78 വയസ്സാണ് പ്രായം. രാഷ്ട്രപതി നടത്തിയത് ദൈർഘ്യമുള്ള പ്രസംഗമാണെന്നും അതിനാൽ അവർ ക്ഷീണിതയായിട്ടുണ്ടെന്നുമാണ് അമ്മ ഉദ്ദേശിച്ചത്. രാഷ്ട്രപതിയെ പൂർണമായും ബഹുമാനിക്കുന്നയാളാണ് സോണിയ ഗാന്ധി. അവർ നടത്തിയ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്. അമ്മയും രാഷ്ട്രപതിയും ആദരിക്കപ്പെടേണ്ടവരും, നമ്മളേക്കാൾ പ്രായം കൂടിയവരുമാണ്. ഇത്തരത്തിൽ ഒരു സാഹചര്യത്തിലേക്ക് സോണിയയെ എത്തിച്ചതിൽ ബിജെപി മാപ്പ് പറയണം" പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
I couldn't find more information on this topic. You might want to try searching online for the latest updates on Sonia Gandhi and the controversy surrounding her remark on the President.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."