ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു
ന്യൂഡല്‍ഹി: ഇനി നിശ്ബദം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന ഡല്‍ഹിയില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.
അവസാനഘട്ട പ്രചരണത്തില്‍ ബജറ്റും നികുതിയിളവും ഡല്‍ഹിയിലെ മലിനീകരണവും ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായി. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കലത്തിലിറങ്ങി. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്. അരവിന്ദ് കെജ്‌രിവാളിനെ മുന്നില്‍ നിര്‍ത്തി വോട്ടുറപ്പിക്കുകയാണ് ആം ആദ്മി. ബിജെപി പാര്‍ട്ടിയില്‍ ചേരാന്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. അതേസമയം കേന്ദ്ര ബജറ്റിലെ നികുതിയിളവും പ്രഖ്യാപനവും അനുകൂലമാകും എന്ന വിശ്വാസത്തിലാണ് ഇക്കുറി ബിജെപി. മദ്യനയ അഴിമതിയും കെജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവും അടക്കം കോണ്‍ഗ്രസും ബിജെപിയും പ്രചാരണ ആയുധമാക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ നഗരത്തിലുട നീളമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വോട്ടെടുപ്പ് ദിവസം അവധിയാണ്. പോളിങ് ദിവസം പുലര്‍ച്ചെ നാല് മണിക്ക് ഡല്‍ഹി മെട്രോ സര്‍വീസുകള്‍ ആരംഭിക്കും. രാവിലെ ആറ് മണി വരെ അരമണിക്കൂര്‍ ഇടവിട്ട് മെട്രോ ട്രെയിനുകള്‍ ഉണ്ടാകും. അതിനു ശേഷം പതിവ് ഷെഡ്യൂളുകള്‍ പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."