HOME
DETAILS

എൻ‌ബി‌ടി‌സി ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

  
February 03 2025 | 06:02 AM

NBTC organized free medical check-up camp for employees

കുവൈത്ത് സിറ്റി: എൻബിടിസി ഗ്രൂപ്പ് ജീവനക്കാർക്കായി “എം‌പ്ലോയി വെൽനസ് പ്രോഗ്രാമുകളുടെ” ഭാഗമായ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് 2025 ജനുവരി 31-ന് എൻ‌ബി‌ടി‌സി കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻ‌ഫോക്ക്), മെഡ്‌ക്സ് മെഡിക്കൽ കെയർ എന്നിവയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ 200-ൽ അധികം എൻ‌ബി‌ടി‌സി ജീവനക്കാർ പങ്കെടുത്തു. എല്ലാ ജീവനക്കാർക്കും സമഗ്രമായ ആരോഗ്യ പരിശോധനയുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വർഷാവർഷം എൻ‌ബി‌ടി‌സി സംഘടിപ്പിക്കുന്ന ആരോഗ്യ കാമ്പയിൻ, ഈ വർഷവും വളരെ സൂക്ഷമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്‌തു. ജീവനക്കാരിൽ ആരോഗ്യ അവബോധത്തിന്റെയും പ്രതിരോധ പരിചരണത്തിന്റെയും ആവശ്യകത വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ പങ്കെടുത്ത ഓരോ ജീവനക്കാരന്റെയും ആരോഗ്യ സ്ഥിതി പരിശോധിക്കുകയും വിദഗ്ധർ വിലയിരുത്തി നിർദ്ദേശങ്ങൾ നൽകുകയുമുണ്ടായി.

പരിപാടിയുടെ ഒരു പ്രധാന ആകർഷണം മെഡ്‌ക്സ് മെഡിക്കൽ കെയർ ജനറൽ മെഡിസിൻ വിഭാഗം ഡോ അജ്മൽ ടി. ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ വിദഗ്ധരുടെയും ഇന്ഫോക് ആരോഗ്യ പ്രവർത്തകരുടെയും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. അവർ ജീവനക്കാരുമായി ഇടപഴകുകയും, നല്ല ആരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതബോധ്യപ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

എൻബിടിസി യുടെ ഈ മെഡിക്കൽ ക്യാമ്പുമായി സഹരികിച്ച ഇൻഫോക്കിലെ നഴ്സിംഗ് സ്റ്റാഫിനും, മെഡക്‌സ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാർക്കും കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ & എച്ച്ആർ (കോർപ്പറേറ്റ്) ജനറൽ മാനേജർ മനോജ് എൻ. ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ അനിന്ദ ബാനർജി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ വർഷത്തെ മെഡിക്കൽ ക്യാമ്പ്, കുവൈറ്റ് റീജിയണിലെ ജീവനക്കാർ വളരെ നന്നായി ഉപയോഗപ്പെടുത്തുകയുണ്ടായി. യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നീ മറ്റു രാജ്യങ്ങളിലെ എൻബിടിസി ജീവനക്കാർക്കായി ഉടൻ തന്നെ ഇത്തരത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കയും ചെയ്യും. ഇൻഫോക്ക് വളണ്ടിയർമാരുടെയും മെഡ്‌ക്സ് മെഡിക്കൽ കെയറിന്റെ പ്രതിനിധികളുടെയും എൻ‌ബി‌ടി‌സി ഗ്രൂപ്പിന്റെ ഇൻ-ഹൗസ് വളണ്ടിയർമാരുടെയും സമർപ്പിത പിന്തുണയിലൂടെയാണ് മെഡിക്കൽ ക്യാമ്പിന്റെ വിജയം സാധ്യമായത്. എൻബിടിസി മാനേജ്‌മന്റ് ഈ മെഡിക്കൽ ക്യാമ്പിലൂടെ ‘ഒരു ടീം, ഒരു കുടുംബം’ എന്ന ആപ്തവാക്യം ഒരിക്കൽ കൂടി അന്വർത്ഥമാക്കുകയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് കെഎംസിസി പ്രബന്ധ രചന മത്സര പോസ്റ്റർ പ്രകാശനം ചെയ്തു.

Kuwait
  •  5 hours ago
No Image

'ഞങ്ങള്‍ മരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരല്ല'; ആരും പറയാത്ത ഗസ്സയുടെ കഥകള്‍ പറഞ്ഞ് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക

uae
  •  5 hours ago
No Image

സുരേഷ് ഗോപിയുടെ ഉന്നതകുലജാത പരാമർശം ചർച്ച ചെയ്യണം; രാജ്യസഭയിൽ നോട്ടിസ് 

National
  •  5 hours ago
No Image

സ്വകാര്യ സ്ഥാപനങ്ങൾക്കും ഇനി ആധാർ പരിശോധിക്കാം

National
  •  5 hours ago
No Image

ഹസന്‍ നസ്‌റുല്ലയുടെ സംസ്‌കാരം ഫെബ്രുവരി 23ന് നടക്കുമെന്ന് ഹിസ്ബുല്ല മേധാവി

International
  •  5 hours ago
No Image

ട്രംപിന്റെ 'തീരുവ യുദ്ധ'ത്തില്‍ കൂപ്പുകുത്തി രൂപ; മൂല്യം ഡോളറിനെതിരെ 87 ആയി, ഓഹരി വിപണിയും നഷ്ടത്തില്‍  

International
  •  5 hours ago
No Image

യുഎഇയിലെ റമദാന്‍; ആരംഭിക്കുന്ന തീയതി, സാലിക്ക് നിരക്കുകള്‍; നിങ്ങള്‍ അറിയേണ്ടതെല്ലാം...

uae
  •  6 hours ago
No Image

വഖഫ് (ഭേദഗതി) ബിൽ: അടിയന്തര പ്രമേയത്തിന് നോട്ടിസ്  നൽകി മുസ്‌ലിം ലീഗ് എം.പിമാർ

National
  •  6 hours ago
No Image

ദേശീയ ഗെയിംസില്‍ കേരളത്തിന് നാല് മെഡല്‍ കൂടി ; ഷൈനിങ് കേരളം

Kerala
  •  6 hours ago
No Image

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് യാദവിനെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങി

National
  •  7 hours ago